കുഞ്ഞുമനസ്സിനോട്

അമ്മുവും അപ്പുവും

1

അമ്മു: ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി. പഠിക്കാന്‍ മിടുക്കി. നിറയെ ചോദ്യങ്ങള്‍ ചോദിക്കുന്ന പ്രതികരിക്കുന്ന കൊച്ചുമിടുക്കി. സ്‌കൂളിെനക്കുറിച്ചും ചുറ്റുപാടിെനക്കുറിച്ചും നൂറു നൂറു ചോദ്യങ്ങളുമായ്‌ അവള്‍ വരും..

അപ്പു: അമ്മുവിന്റെ അനിയന്‍. വികൃതി, പ്രൈമറിക്ലാസുകാരന്‍. അവനുമുണ്ട്‌ ചോദിക്കാന്‍ നിറയെ ചോദ്യങ്ങള്‍.

ചോദ്യങ്ങള്‍ തയ്യാര്‍……! അപ്പോള്‍ ഉത്തരങ്ങളോ?

ഉത്തരം നല്‌കാന്‍ അവരുടെ അമ്മയുണ്ട്‌.

 

 

മ്മയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി അവര്‍ ലോകം കാണും. മാറ്റങ്ങള്‍ അറിയും. പിന്നേയും പിന്നേയും ചോദ്യങ്ങള്‍ ചോദിക്കും.

ചോദിക്കാം ചോദ്യങ്ങള്‍, അമ്മുവിനും അപ്പുവിനും ഒപ്പം നിങ്ങള്‍ക്കും……

അമ്മുവും : “അമ്മേ…..” ഒന്ന്‌ വരൂ. ദാ അപ്പു മഴയത്ത്‌ കളിക്കുന്നു…

അമ്മ: “അമ്മൂ. അവേനാട്‌ പറയ്‌,  പനി പിടിക്കും. വേഗം അകേത്തക്ക്‌ കയറാന്‍.”

അപ്പു: അമ്മേ, ചേച്ചി വെറുതേ പറഞ്ഞതാ. ഞാന്‍ ദാ എത്തിയേല്ലാ… പിന്നെ, അമ്മേ, ഒരു കാര്യം പറയട്ടേ….? ചേച്ചി കേള്‍ക്കേണ്ട.

അമ്മ: ഉം. ഉം. പറയ്‌ എന്താ?

അപ്പു: ശ്‌… അതേ സ്‌കൂളു തുറന്നില്ലേ? ഇപ്പോ ചേച്ചിക്ക്‌ വലിയ ടെന്‍ഷനാ എപ്പോഴും. പത്താം ക്ലാസാന്ന്‌ പറഞ്ഞ്‌ വലിയ ഗമയിലാ ചേച്ചി….ഹും….

അമ്മ: ചേച്ചി അങ്ങനെ പറഞ്ഞോ മോനോട്‌?

അമ്മു: അമ്മേ അവന്‍ പറയുന്നത്‌ കേള്‍ക്കണ്ട. ഞാന്‍ പറയാം സത്യം. അമ്മേ എനിക്കാകെ ടെന്‍ഷനാ ഇപ്പോ എപ്പഴും. എന്താ ചെയ്യുക. ആകെ പേടിയാകുന്നേമ്മ. മാര്‍ക്ക്‌ കുറഞ്ഞാല്‍?

അത്‌ കേട്ട്‌ അമ്മ, (ഒരു തോര്‍ത്തെടുത്ത്‌ അപ്പുവിന്റെ നനഞ്ഞ തല തുവര്‍ത്തിക്കൊടുത്തു. അവനെ അടുത്തിരുത്തി. എന്നിട്ട്‌ അമ്മൂനോട്‌ പറഞ്ഞു)

അമ്മ: അപ്പോ അതാണ്‌ കാര്യം….. ഉം…. അപ്പോ അമ്മ ഒരു കഥ പറയാം. ഒരു പയര്‍വിത്തിന്റെ കഥ.

അമ്മു: ഹായ്‌ കഥ! പറയ്‌ അമ്മേ, വേഗം

അമ്മ: ഒരിടത്ത്‌ ഒരു പയര്‍ച്ചെടി ഉണ്ടായിരുന്നു. നിറയെ കായ്‌ച്ച ആ പയര്‍ച്ചെടിയില്‍ നിന്ന്‌ മൂപ്പെത്തിയ ഒരു വിത്ത്‌ തോട് പൊട്ടി ഒരുനാള്‍ നിലത്ത്‌ വീണു. ആദ്യമായി കണ്ണു തുറന്ന്‌ ലോകം കണ്ട ആ വിത്ത്‌ താഴേക്ക്‌ വീഴുമ്പോള്‍ ആകെ പരിഭ്രമിച്ചു. എന്താ കാര്യം…….? 

അപ്പു: അത്‌ …. അതമ്മേ….. തോട്‌ പൊട്ടിയപ്പോ അതിന്റെ സുരക്ഷയേ പോയില്ലേ അതാവും…..അല്ലേ?

അമ്മ: ഉം…. അത്‌ തന്നെ. വിത്തിനാകെ പേടിയായി. വീണത്‌ ഇളകിയ, പാകത്തിന്‌ ഈര്‍പ്പമുള്ള മണ്ണിേലക്കായിട്ടും അത്‌ പേടിച്ചു. ചുമ്മാ പേടി…. വിത്തിനറിയാം വളരാന്‍ ഏറ്റവും അനുകൂലമായ സാഹചര്യത്തിലാണ്‌ താനുള്ളത്‌ എന്ന്‌. എന്നിട്ടും അത്‌ പേടിച്ചു. ഉറുമ്പ്‌ അടുത്തുകൂടി പോകുേമ്പാള്‍ പേടി, മണ്ണിര നുരഞ്ഞ്‌ പുളയുേമ്പാള്‍ പേടി…. ആ പേടികള്‍ക്കിടയില്‍ ആ വിത്തില്‍ മുളപൊട്ടി അപ്പോഴും വിത്ത്‌ പേടിച്ചു. ഇനിയെന്താവും…..? വേര്‌ വളരുമോ? ഇലവളരുമോ എന്നോര്‍ത്ത്‌. പക്ഷേ, ആവശ്യത്തിന്‌ വെള്ളവും വളവും ഉള്ള മണ്ണില്‍ പതിയെ വളര്‍ന്ന്‌ ആ പയര്‍വിത്ത്‌ കുഞ്ഞ്‌ പയര്‍ച്ചെടിയായി മാറി. പിന്നെ രണ്ടിലവന്നു. അതുകഴിഞ്ഞ്‌ വീണ്ടും വളരുമ്പോള്‍ അതിന്‌ പേടി മാറിയില്ല. കാറ്റില്‍ മറിഞ്ഞ്‌ വീഴുേമാ, മഴയത്ത്‌ ഒടിഞ്ഞ്‌ വീഴുമോ എന്നൊക്കയായി അടുത്ത പേടി. കാറ്റുവന്നു മഴയും വന്നു. എന്നിെട്ടെന്താ…? പയര്‍ച്ചെടിക്ക്‌ ഒരു കുഴപ്പവും പറ്റിയില്ല. അത്‌ വള്ളി വീശിപ്പടര്‍ന്നു. അപ്പോഴും അതിന്റെ പേടി മാറീല കേട്ടോ…. മുഞ്ഞ വന്നാലോ, മറ്റ്‌ കീടങ്ങള്‍ ആക്രമിച്ചാലോ എന്നായി അടുത്ത പേടി. മുഞ്ഞയും വന്നു ചില കീടങ്ങളും വന്നു. അവെരാക്കെ ചെറിയ ആക്രമണങ്ങള്‍ നടത്തി പിന്‍വാങ്ങി. അപ്പോഴേക്കും പയര്‍ച്ചെടിയില്‍ മൊട്ടു വന്നു. അത്‌ പതിയെ വിടര്‍ന്ന്‌ പൂവായി. പൂവ്‌ കായായി. അതിലും ഒരു കുഞ്ഞ്‌ വിത്ത്‌ രൂപം കൊണ്ടു.

അമ്മു: ഉം…. എന്നിട്ട്‌..?

അമ്മ: അപ്പോ അതുവഴി ഒരു കാറ്റ്‌ വന്നു. ആ കാറ്റ്‌ പയര്‍ച്ചെടിയോട്‌ ഒരു രഹസ്യം പറഞ്ഞു. അതുേകട്ട്‌ പയര്‍ച്ചെടി ആകെ നാണിച്ചു.

അമ്മു: അമ്മേ പറയ്‌…… കാറ്റെന്താ പറഞ്ഞത്‌?

അമ്മ: കാറ്റ്‌ പറഞ്ഞത്‌ എന്താെണന്നോ? കാറ്റ്‌ പറഞ്ഞു….. എന്റെ പയര്‍ച്ചെടീ……. ഇനീം നിന്റെ പേടി മാറീല്ലേ? വിത്തായിരുന്നപ്പോള്‍ മണ്ണില്‍ വീഴാന്‍ പേടി. പിന്നെ ഉറുമ്പിനെ പേടി. അതുകഴിഞ്ഞ്‌ കാറ്റിനേയും മഴയേയും പേടി. പിന്നെ കീടങ്ങള്‍ ആക്രമിച്ചാലോന്ന്‌ പേടി…. പക്ഷേ, എന്തെല്ലാം സംഭവിച്ചിട്ടും നീ വളര്‍ന്നില്ലേ? പടര്‍ന്നു പൂവിട്ട്‌ കായ്‌ച്ചില്ലേ? വെറുതെ പേടിച്ചത്‌ മാത്രം മിച്ചം. ഇനിയും നീ പേടിക്കുമോ? അതുേകട്ട്‌ ഇനി ഒരിക്കലും വെറുതെ പേടിക്കില്ലന്ന്‌ പയര്‍ച്ചെടി തീരുമാനിച്ചു. ഇനി അമ്മു പറയൂ ഇതില്‍നിന്ന്‌ എന്ത്‌ മനസ്സിലായി അമ്മുവിന്‌?

അമ്മു: ഓ, അമ്മ പതിവുേപാലെ ചോദ്യം എനിക്ക്‌ നേരെയാക്കി അല്ലേ? അമ്മേ, വെറുതേ ഭയക്കേണ്ട എന്ന്‌ മനസ്സിലായി. എന്നാലും……

അമ്മ: അമ്മൂ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ കാര്യങ്ങള്‍ മാറും. അതില്‍ അനുകൂലമായും പ്രതികൂലമായും കാര്യങ്ങള്‍ സംഭവിക്കാം. അത്‌ നമ്മള്‍ എങ്ങനെ നേരിടും എന്നതാണ്‌ പ്രശ്‌നം. ആ മനസ്സിലാക്കലാണ്‌ യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ടതും. തെറ്റു പറ്റട്ടെ. സാരമില്ല. പക്ഷേ, അത്‌ തിരുത്തി മുന്നേറാനാകണം. അതിന്‌ നിങ്ങളെ സഹായിക്കാനാണ്‌ സ്‌കൂളും അധ്യാപകരും ഒക്കെ. അല്ലാതെ അത്‌ നമുക്ക്‌ പേടിയുണ്ടാക്കുന്ന ഒന്നല്ല എന്ന്‌ മനസ്സിലാക്കിയാല്‍ പിന്നെന്തിനാ ടെന്‍ഷന്‍? അന്നന്ന്‌ ചെയ്യേണ്ടത്‌ അന്നന്ന്‌ ചെയ്യൂ….. അപ്പോള്‍ പേടിമാറി ആത്മവിശ്വാസം കൂടുന്നത്‌ നിനക്ക്‌ സ്വയം മനസ്സിലാക്കാം…

അമ്മു: അമ്മ പറയുന്നത്‌ കേട്ടേപ്പാള്‍ ഒരു സമാധാനം തോന്നുന്നു.

അപ്പു: മതി അമ്മേ, എനിക്ക്‌ വിശക്കുന്നു.

അമ്മു: എപ്പോഴും വിശന്നാ മതിയല്ലോ ഉണ്ണിഗണപതിക്ക്‌

അപ്പു: അമ്മേ എന്നെ കളിയാക്കുന്നു ചേച്ചി….

അമ്മ: വഴക്ക്‌ വേണ്ട. രണ്ടുപേരും അടുക്കളയിലേക്ക്‌ നടക്ക്‌. ഭക്ഷണം കഴിക്കാം.

ദുര്‍ഗാ മനോജ്
durga_atl@yahoo.com

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close