കുട്ടികള്‍ ഇന്ന് വീട്ടിലേക്ക്

childrens at railwaystation

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ച 119 കുട്ടികളെ കേരള-ഝാര്‍ഖണ്ട് ഉദ്യോഗസ്ഥ സംഘം ഝാര്‍ഖണ്ടിലെത്തിച്ചു. കുട്ടികളെ തങ്ങളുടെ ഗ്രാമത്തിന് സമീപമുള്ള റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ജില്ലാ കളക്ടറും സംഘവും സ്വീകരിച്ചു. മൂന്നാഴ്ച്ച മുന്‍പ് ഒറ്റ ബോഗിയില്‍ ടിക്കറ്റില്ലാതെ കുത്തി നിറക്കപ്പെട്ട അവസ്ഥയില്‍ ഇതേ റെയില്‍വെ സ്റ്റേഷനില്‍ നിന്നും കേരളത്തിലേക്ക് പോയ കുട്ടികള്‍ എല്ലാ പരിരക്ഷയോടും കൂടിയാണ് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്.

വൈദ്യ പരിശോധനയും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്ന് കുട്ടികളെ അച്ഛനമ്മമാര്‍ക്ക് കൈമാറും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close