കുരങ്ങന്‍പനി കേരളത്തിലും

monkey feaver

ചെങ്ങന്നൂരിലെ ഇലഞ്ഞിമേല്‍ വള്ളിക്കാവിലെ കുരങ്ങന്മാരില്‍ മാരകമായ വൈറല്‍പനി കണ്ടെത്തി. കൈസാനൂര്‍ ഫോറസ്റ്റ് ഡിസീസ് അഥവാ ‘കുരങ്ങുപനി’ എന്ന പേരുള്ള ഈ അസുഖം മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതാണ്. അപകടകാരിയുമാണ്.
കേരളത്തില്‍ ആദ്യമായാണ് കുരങ്ങന്മാരില്‍ ഈ പനി കണ്ടെത്തിയതെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറഞ്ഞു.

കുരങ്ങന്മാര്‍ക്ക് വിറയലും അതിസാരവുമാണ് രോഗലക്ഷണം. തുടര്‍ച്ചയായി കുരങ്ങന്മാര്‍ ചത്തൊടുങ്ങുന്നതുകണ്ട ക്ഷേത്ര ഉപദേശകസമിതി രണ്ടുമാസം മുമ്പാണ് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്. അന്ന് വിറയലുണ്ടായിരുന്ന കുരങ്ങിനെ കര്‍ണ്ണാടകയിലെ ഷിമോഗയില്‍ വൈറല്‍ ഡയഗണസ്റ്റിക് ലാബിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് വൈറല്‍ പനിയാണെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച വനംവകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ വള്ളിക്കാവിലെത്തി വീണ്ടും പരിശോധന നടത്തി. രോഗലക്ഷണം കണ്ട ഒരു കുരങ്ങിനെ മയക്കുവെടിവച്ച് പിടിച്ച് പരിശോധനയ്ക്കായി പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസിലേക്ക് കൊണ്ടുപോയി. വിദഗ്ധപരിശോധനയ്ക്ക് ഇതിനെ ഷിമോഗയിലേക്ക് മാറ്റും.

കോന്നി ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ശശീന്ദ്രദേവ്, പാലോട് സി.ഡി.ഐ.ഒ.യിലെ ഡോ. നന്ദകുമാര്‍. ഡോ. ജയിംസ്, ഡോ. പ്രത്യുഷ്, ആലപ്പുഴ മൃഗരോഗ നിയന്ത്രണ പദ്ധതിയിലെ ഡോ. രാജീവ്, മാന്നാര്‍ വെറ്ററിനറി സര്‍ജന്‍ മാത്യൂസ് തങ്കച്ചന്‍, ബുധനൂര്‍ മൃഗഡോക്ടര്‍ തോമസ്, റാന്നി റാപ്പിഡ് റെസ്‌പോണ്‍സ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ജോസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കുരങ്ങന്മാരിലെ ചെള്ളുകടിയേറ്റാണ് കുരങ്ങുകള്‍ക്ക് ഈ പനി പിടിക്കുന്നത്. ഈ കീടത്തിന്റെ കടിയേറ്റാല്‍ മനുഷ്യര്‍ക്കും പനി പിടിക്കും. നേരത്തേ വയനാട്ടില്‍ മനുഷ്യരില്‍ ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇലഞ്ഞിമേല്‍ വള്ളിക്കാവ് ദേവീക്ഷേത്രവുമായി ചുറ്റപ്പെട്ടുകിടക്കുന്ന എട്ടര ഏക്കറോളം വരുന്ന കാവ് നൂറ്റാണ്ടുകളായി കുരങ്ങന്മാരുടെ വാസസ്ഥാനമാണ്. ഇരുന്നൂറോളം കുരങ്ങുകളാണ് ഇപ്പോള്‍ ഇവിടെയുള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close