കുര്‍ദ് സേനയ്ക്ക് ഫ്രാന്‍സും ആയുധങ്ങള്‍ നല്‍കും

സുന്നി വിമതര്‍ക്കെതിരെ പോരാടുന്ന ഇറാഖിലെ കുര്‍ദുകള്‍ക്ക് ഫ്രാന്‍സും ഉടന്‍ ആയുധങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് പ്രഖ്യാപിച്ചു. കുര്‍ദിസ്താനിലെ പ്രദേശിക ഭരണകൂടത്തിന്റെ അടിയന്തര ആവശ്യം പരിഗണിച്ചാണ് ആയുധം നല്‍കുന്നത്.
വിമതരുടെ ആക്രമണത്തെത്തുടര്‍ന്ന് വടക്കന്‍ ഇറാഖിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട ആയിരങ്ങള്‍ പലായനം ചെയ്ത സംഭവത്തിന് ശേഷം കുര്‍ദിഷ് സേനയ്ക്ക് യു.എസ്. നേരത്തേ തന്നെ ആയുധങ്ങള്‍ നല്‍കുന്നുണ്ട്.
അതിനിടെ 130 സൈനിക ഉപദേശകരെക്കൂടി കുര്‍ദിസ്താന്‍ തലസ്ഥാനമായ എര്‍ബിലിലേക്ക് അയച്ചതായി അമേരിക്ക അറിയിച്ചു. പ്രസിഡന്റ് ഒബാമയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് വടക്കന്‍ ഇറാഖിലെ സുന്നി വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ നേരത്തേ അമേരിക്ക പലതവണ വ്യോമാക്രമണം നടത്തിയിരുന്നു.
സുന്നി വിമതരെ പരാജയപ്പെടുത്തുന്നതിന് കൂടുതല്‍ അന്താരാഷ്ട്ര സൈനിക സഹായം ലഭ്യമാക്കാന്‍ ഇറാഖിലെ കുര്‍ദ് നേതാവ് മസൂദ് ബര്‍സാനി ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close