കൂടുതല്‍ തെളിവെടുപ്പിനായി കാര്‍ത്തി ചിദംബരത്തെ മുംബൈയില്‍ എത്തിച്ചു

ഐ എന്‍ എക്‌സ് മീഡിയ തട്ടിപ്പ് കേസില്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ മുംബൈയിലേക്ക് കൊണ്ടുപോയി. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായിട്ടാണ് ഇവിടേക്ക് കൊണ്ടു വന്നത്. ഐ എന്‍ എക്‌സ് മീഡിയ സ്ഥാപനത്തിന്റെ ഉടമസ്ഥരായ ഇന്ദ്രാണി മുഖര്‍ജിയുമായോടും പീറ്റര്‍ മുഖര്‍ജിയോടുമൊപ്പം ഒപ്പം സിബിഐ കാര്‍ത്തിയെ ചോദ്യം ചെയ്യും. ഇന്ദ്രാണി മുഖര്‍ജി ഇപ്പോള്‍ ഉള്ള മുംബെെയിലെ ബൈകുല ജയിലിലേക്ക് കാര്‍ത്തിയെ സിബിഐ എത്തിച്ചു.

കാര്‍ത്തി ചിദംബരത്തിന് പണം നല്‍കാന്‍ അന്ന് ധനമന്ത്രി ആയിരുന്ന പി ചിദംബരം നിര്‍ദേശിച്ചുവെന്ന ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി നേരത്തെ പുറത്തായിരുന്നു. അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ അഞ്ച് ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. മാര്‍ച്ച് ആറിന് വീണ്ടും കാര്‍ത്തിയെ കോടതിയില്‍ ഹാജരാക്കണം.

Show More

Related Articles

Close
Close