കൂട്ടമാനഭംഗം: കര്‍ശന നടപടി വേണം: ബാന്‍ കി മൂണ്‍

ban ki moon

ഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ . ആണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെയാണെന്ന കാഴ്ചപ്പാട് മാറ്റാന്‍ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

രണ്ടാഴ്ചയ്ക്കിടെ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ശൗചാലയങ്ങള്‍ ഇല്ലാത്തതുമൂലം ഇന്ത്യയിലെ സ്ത്രീകള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍വച്ച് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ സമാധാനം, സുരക്ഷ, മനുഷ്യാവകാശം, വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്.

സ്ത്രീ – പുരുഷ സമത്വം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ക്ക് രാജ്യങ്ങള്‍ പ്രധാന്യം നല്‍കണം. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ സമൂഹത്തിന് മുഴുവന്‍ ഭീഷണിയാണെന്ന ബോധവത്കരണം നടത്തണം. ഇത്തരം സംഭവങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള വീഡിയോ പ്രചാരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ബാന്‍കിമൂണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close