കൃഷിയെ ആയുധമാക്കി ആറന്മുളയില്‍ പോരാടണം

വയലും വിശ്വാസവും നശിപ്പിക്കാനുള്ള നീക്കം കൃഷിയെന്ന ആയുധംകൊണ്ട് പരാജയപ്പെടുത്താന്‍ കഴിയണമെന്ന് വിവേകാനന്ദ വിജ്ഞാനകേന്ദ്രം പ്രസിഡന്റ് കെ.ആര്‍.ഭാസ്‌കരപിള്ള പറഞ്ഞു. ആറന്മുള വിമാനത്താവള വിരുദ്ധ സത്യാഗ്രഹത്തിന്റെ 91-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളായി നിറഞ്ഞുനിന്ന കാര്‍ഷിക സമൃദ്ധി തിരികെ കൊണ്ടുവരണം. വികസനമെന്നു പറഞ്ഞ് ആറന്മുളയെ പ്രലോഭിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ആറന്മുളയുടെ പച്ചപ്പ് നിലനിര്‍ത്തി കൃഷിചെയ്യാന്‍ ജനങ്ങള്‍ പാടത്തെത്തുമ്പോഴാണ് സമരം പൂര്‍ണമാകുന്നത്. നിലനില്‍ക്കുന്ന ആകാശഭീഷണികളെ പുഞ്ചയില്‍ വിളഞ്ഞുനില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കൊണ്ട് എതിരേല്‍ക്കണം. മൂലധന ശക്തികളെ കൃഷിയുടെ ഒരുമയിലൂടെ പരാജയപ്പെടുത്തുമ്പോള്‍ ആറന്മുളസമരം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും കെ.ആര്‍.ഭാസ്‌കരപിള്ള പറഞ്ഞു.
ആര്‍.എസ്.എസ്. മലപ്പുറം ജില്ലാ സഹകാര്യവാഹക് പി.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.വിനോദ്, സി.ഭാസ്‌കരന്‍, സ്വാമി ഭാരതി മഹാരാജ്, വി.മുരളീധരന്‍, അനീഷ് മോന്‍, ബാബു കുഴിക്കാല, കെ.പി.സോമന്‍, ഡോ.സി.കെ.കൈയാലേത്ത്, പി.ഇന്ദുചൂഡന്‍, സി.എസ്.സജീഷ്, ടി.അനീഷ്, അമ്പോറ്റി എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close