കെഎസ്ആര്‍ടിസിക്കു സഹായം: മന്ത്രിസഭയില്‍ തര്‍ക്കം

കെഎസ്ആര്‍ടിസിക്ക് ധനസഹായം അനുവദിക്കുന്നതിനെച്ചൊല്ലി മന്ത്രിസഭയില്‍ തര്‍ക്കം. പെന്‍ഷന്‍ നല്‍കാന്‍ മാത്രം പണമനുവദിക്കാനാകില്ലെന്ന കര്‍ശന നിലപാടില്‍ ധനമന്ത്രി ഉറച്ചുനിന്നതോടെയാണു കെഎസ്ആര്‍ടിസി പാക്കേജ് പ്രതിസന്ധിയിലായത്. അടിയന്തരമായി പണമനുവദിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് മുന്നോട്ട് പോകുമെന്നു ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  മുന്നറിയിപ്പ് നല്‍കി. 240 കോടി രൂപ ധനസഹായം ചര്‍ച്ചയിലിരിക്കുന്ന കാര്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണം അടക്കം കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കാനാണു മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് 240 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസി സമര്‍പ്പിച്ച പാക്കേജ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തി. എന്നാല്‍ നവീകരണത്തിന് നല്‍കുന്ന തുക പെന്‍ഷന്‍ കൊടുക്കാന്‍ ചെലവാക്കാനാകില്ലെന്നാണു ധന വകുപ്പ് പറയുന്നത്.

പെന്‍ഷന്‍ കൊടുക്കാന്‍ പണം വേണമെങ്കില്‍ സഹകരണ ബാങ്കില്‍നിന്നു കടമെടുക്കട്ടെ എന്നായിരുന്നു മന്ത്രിസഭായോഗത്തില്‍ ധനമന്ത്രിയുടെ നിലപാട്. നവീകരണത്തിനായി തുക നല്‍കിയാല്‍ പെന്‍ഷന്‍ കുടിശിക തീര്‍ക്കാനാകില്ല. അടിയന്തര സഹായം കിട്ടിയില്ലെങ്കില്‍ സ്വന്തം നിലക്കു മുന്നോട്ടു പോകുമെന്നു ഗതാഗത മന്ത്രി പറഞ്ഞതോടെ പാക്കേജ് പ്രതിസന്ധിയിലായി. ധനസഹായം പരിഗണനയിലിരിക്കുന്ന വിഷയമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തല്‍ത്കാലം പിടിച്ച് നില്‍ക്കാന്‍  370 കോടി രൂപ അനുവദിക്കണമെന്നാണ് കെഎസ്ആര്‍ടിസി മുന്നോട്ടുവച്ച നിര്‍ദ്ദേശം. മന്ത്രിസഭായോഗത്തിലും തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണു കെഎസ്ആര്‍ടിസി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close