കെഎസ്ആര്‍ടിസി അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

പൊതുസമൂഹത്തിന് യാതൊരു പ്രയോജനവും ഇല്ലാത്ത കെഎസ്ആര്‍ടിസി അടച്ചുപൂട്ടുന്നതാണ് സര്‍ക്കാരിന് നല്ലതെന്ന് ഹൈക്കോടതി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതടക്കമുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 35 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

കോര്‍പറേഷന്‍ അടച്ചുപൂട്ടിയാല്‍ സര്‍ക്കാരിന് ഒരു മന്ത്രിസ്ഥാനം മാത്രമേ നഷ്ടമാകുകയുള്ളു. കെഎസ്ആര്‍ടിസി കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമൊന്നുമില്ല. കോര്‍പറേഷന്റെ വസ്തുവകകള്‍ വിറ്റ് ജീവനക്കാരുടെ നഷ്ടം തീര്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം നിലവില്‍ കെഎസ്ആര്‍ടിസി 60 കോടി രൂപയോളം നഷ്ടത്തിലാണ് ഓടുന്നത്. അതാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വൈകാന്‍ കാരണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പെന്‍ഷനും ക്ഷാമബത്തയും തുടര്‍ച്ചയായി വൈകുന്നുവെന്നാരോപിച്ച് ഒരുകൂട്ടം ജീവനക്കാരാണ് ഹര്‍ജി നല്‍കിയത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close