കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങി

ksrtc

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം മുടങ്ങി. ശമ്പളം അവസാന പ്രവര്‍ത്തി ദിനത്തില്‍ ബാങ്ക് അക്കൗണ്ടില്‍ എത്തുന്നതാണ് കോര്‍പ്പറേഷനിലെ നിലവിലുള്ള രീതി. എന്നാല്‍ ഏപ്രില്‍ 30 ന് ജീവനക്കാരുടെ അക്കൗണ്ടില്‍ പണമെത്തിയില്ല. മെയ് ഒന്ന് അവധി ദിനമായതിനാല്‍ ശമ്പളം ലഭിയ്ക്കില്ല. പത്ത് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് കെഎസ്ആര്‍ടിയിയില്‍ ശമ്പളം മുടങ്ങുന്നത്. സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ചാല്‍ മാത്രമേ കോര്‍പ്പറേഷന് ഈ മാസം ശമ്പളം നല്‍കാന്‍ കഴിയൂ എന്നതാണ് അവസ്ഥ. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡിവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ വായ്പ ചോദിച്ചെങ്കിലും ലഭിച്ചില്ല. സര്‍ക്കാരിന്റെ പ്രത്യേക ഫണ്ട് ലഭിയ്ക്കാന്‍ കുറഞ്ഞത് മൂന്ന് നാല് ദിവസമെങ്കിലും വേണ്ടി വരും.

അതിനാല്‍ ഇക്കുറി ശമ്പളം അഞ്ചിനോ ആറിനോ മാത്രമേ ലഭിയ്ക്കൂ. കോര്‍പ്പറേഷനിലെ വരലും ചെലവും തമ്മിലുള്ള അന്തരം ഏകദേശം 100 കോടി കവിഞ്ഞു. 2011 ല്‍ ഈ അന്തരം 29 കോടിയായിരുന്നു. കുറവ് ദിനംപ്രതി കൂടുന്ന അവസ്ഥയാണ് കെഎസ്ആര്‍ടിയിയില്‍ ഉള്ളത്. ഈ കുറവ് നികത്താന്‍ ജീവനക്കാരിടെ ശമ്പളത്തില്‍ നിന്ന് പിടിയ്ക്കുന്ന തുകയും ഉപയോഗിയ്‌ക്കേണ്ടി വന്നിട്ടുണ്ട്. വ്യക്തിഗത ലോണെടുക്കുന്ന ജീവനക്കാര്‍ക്ക് തിരിച്ചടവ് ശമ്പളത്തില്‍ നിന്നാണെങ്കിലും കോര്‍പ്പറേഷന്‍ ഈ തുക പിടിച്ച് അടയ്ക്കാത്ത അവസ്ഥയും ഉണ്ട്. അഞ്ച് മാസത്തിലേറെയായി തിരിച്ചടവ് നടത്താത്ത ജീവനക്കാര്‍ക്ക് ബാങ്കുകള്‍ നോട്ടീസ് അയക്കുകയാണ്. പിഴപ്പലിസ അടയ്‌ക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. നാളുകള്‍ കഴിയും തോറും കെഎസ്ആര്‍ടിയിയിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close