കൊച്ചി മെട്രോ: കോച്ചിന്റെ പ്രീ ബിഡില്‍ 11 കമ്പനികള്‍

                                                             kochin metro

കൊച്ചി മെട്രോയുടെ കോച്ചുകള്‍ക്കുള്ള ടെന്‍ഡറിന്റെ പ്രീ ബിഡ് യോഗത്തില്‍ പങ്കെടുത്തത് 11 കമ്പനികള്‍. പ്രമുഖ കോച്ച് നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയാണിത്.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലായിരുന്നു യോഗം നടത്തിയത്. മെയ് അഞ്ച് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഹുണ്ടായ് റോട്ടം, സീമെന്‍സ്, കാഫ്, അല്‍സ്റ്റോം തുടങ്ങിയവരെല്ലാം പ്രീ ബിഡില്‍ പങ്കെടുക്കാനെത്തിയതായി ഡി.എം.ആര്‍.സി. ഡല്‍ഹി പ്രതിനിധികള്‍ അറിയിച്ചു. കോച്ചുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യോഗം. മെട്രോയുടെ കോച്ചുകള്‍ക്കുള്ള ആദ്യ ടെന്‍ഡര്‍ റദ്ദാക്കിയിരുന്നു. ടെന്‍ഡറില്‍ ഒരു കമ്പനി മാത്രം പങ്കെടുത്തെന്ന കാരണത്താലായിരുന്നു ഇത് . കോച്ചിന്റെ വീതി ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളിലെ അപാകം മൂലം ടെന്‍ഡറില്‍ പങ്കെടുക്കാനായില്ലെന്ന് കാണിച്ച് പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി മാനദണ്ഡങ്ങളില്‍ മാറ്റം നിര്‍ദേശിച്ചു. തുടര്‍ന്നാണ് ആദ്യ ടെന്‍ഡര്‍ റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചത്. കൊച്ചി മെട്രോയ്ക്കായി 75 കോച്ചുകളാണ് ആവശ്യം. റീ ടെന്‍ഡര്‍ മെട്രോയുടെ നിര്‍മ്മാണം നീളുന്നതിന് കാരണമാകുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന പ്രീ ബിഡ് യോഗത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പങ്കെടുത്തില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close