കൊല്‍ക്കത്ത ചാമ്പ്യന്‍സ്

ipl final

വൃദ്ധിമാന്‍ സാഹയുടെ ഉജ്വല സെഞ്ച്വറി അതിജീവിച്ച് കൊല്‍ക്കൊത്ത നൈറ്റ്‌റൈഡേഴ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം പതിപ്പില്‍ കിരീടത്തിന് അവകാശികളായി. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആദ്യവസാനം ആവേശം മുറ്റിനിന്ന ഫൈനലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മൂന്നു വിക്കറ്റിന് കീഴടക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ രണ്ടാം ഐ പി എല്‍ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ക പഞ്ചാബ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത മൂന്നു പന്ത് ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.50 പന്തില്‍ ഏഴ് ബൗണ്ടറിയും ആറ് സിക്‌സറും ഉള്‍പ്പെട 94 റണ്‍സ് നേടിയ കര്‍ണാടക്കാരനായ ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയാണ് നൈറ്റ് റൈഡേഴ്‌സിന്റെ വിജയ ശില്‍പ്പി.

ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോററായ റോബിന്‍ ഉത്തപ്പ ആദ്യ ഓവറില്‍ തന്നെ പുറത്തായപ്പോഴും പതറാതെ പൊരുതിയ ബാറ്റ്‌സ്മാന്‍മാര്‍ കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കുകയായിരുന്നു. പാണ്ഡെയ്ക്ക് പുറമെ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍(17 പന്തില്‍ 23), യൂസഫ് പത്താന്‍( 22 പന്തില്‍ 36) എന്നിവര്‍ക്കൊപ്പം അവസാന ഓവറുകളില്‍ മന:സാന്നിധ്യം കൈവിടാതെ ഷോട്ടുകള്‍ കളിച്ച പിയൂഷ് ചൗള(5 പന്തില്‍ 13 നോട്ടൗട്ട്)യും കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

55 പന്തില്‍ പത്ത് ബൗണ്ടറിയും എട്ട് സിക്‌സറും ഉള്‍പ്പെടെ 115 റണ്‍സ് നേടി പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാഹയുടെ ബാറ്റിങ് മികവാണ് ആദ്യം ബാറ്റുചെയ്ത പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്. ആദ്യമായാണ് ഐ പി എല്ലിന്റെ ഫൈനലില്‍ സെഞ്ച്വറി പിറക്കുന്നത്.
പഞ്ചാബിന്റെ പ്രതീക്ഷകളായിരുന്ന വീരേന്ദര്‍ സെവാഗും ഗ്ലെന്‍ മാക്‌സ്വെല്ലും ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയും പരാജയപ്പെട്ട മല്‍സരത്തില്‍ സാഹക്കൊപ്പം ഓപ്പണര്‍ മനന്‍ വോറയും മികവു പുലര്‍ത്തി. വോറ 52 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 67 റണ്‍സെടുത്തപ്പോള്‍ ഇരു ബാറ്റ്‌സ്മാന്‍മാരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 129 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കി. 12 ഓവറിലാണ് ഇത്രയും റണ്‍സ് വോറയും സാഹയും ചേര്‍ന്ന് നേടിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close