കെ.എസ്.ആര്‍.ടി.സി കമ്പനിയാക്കണം: ഹൈക്കോടതി

ksrtc

കെ. എസ്. ആര്‍.ടി. സി കമ്പനിയാക്കണം എന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. നഷ്ടം പെരുകിക്കൊണ്ടിരിക്കുന്നതിനാല്‍ സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി ആക്കുന്നത് ആലോചിക്കണം എന്നാണ് കോടതി നിര്‍ദേശിച്ചത്. ഇക്കാര്യം സര്‍ക്കാരുമായി ആലോചിച്ച് മറുപടി അറിയിക്കാമെന്ന് എജി കോടതിയെ അറിയിച്ചു.
എത്രകാലം സര്‍ക്കാരിന് കെ.എസ്.ആര്‍.ടി.സിയെ സഹായിക്കാന്‍ പറ്റും. കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടുകയല്ല ലാഭകരമാക്കുകയാണ് കോടതിയുടെ ലക്ഷ്യം. കോര്‍പറേഷനെ രക്ഷിക്കാന്‍ ഒരു പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് എജി കോടതിയെ അറിയിച്ചു. ഫിബ്രവരിയില്‍ പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഭീമമായ പെന്‍ഷന്‍ ബാധ്യതയാണ് തങ്ങളെ ഇത്രവലിയ ബാധ്യതയുണ്ടാക്കുന്നതെന്ന് എജി ബോധിപ്പിച്ചു. ഇത് മൂന്നാംതവണയാണ് ഹൈക്കോടതി കെ.എസ്.ആര്‍.ടി.സിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത്. പെന്‍ഷനും ക്ഷാമബത്തയും മുടങ്ങിയതിനെതിരെ സമര്‍പ്പിച്ച 35 ഹര്‍ജി പരിഗണിക്കവേയാണ് കോടതി പുതിയ നിര്‍ദേശം മുന്നോട്ട് വച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close