കെ.പി.സി.സി നിര്‍വാഹകസമിതി ഇന്ന്

KPCC OOMEN CHANDY_EPS

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കെ.പി.സി.സി നിര്‍വാഹകസമിതി ഇന്ന് ചേരും . നാലിടത്തെ തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സമിതികളെ യോഗം നിശ്ചയിച്ചേക്കും. ബാര്‍തര്‍ക്കം, ആറന്മുള വിധി, മന്ത്രിസഭയിലെ മാറ്റം, പാര്‍ട്ടി പുനസംഘടന തുടങ്ങിയവയിലും രാവിലെ പത്തരയ്ക്ക് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.

തൃശൂര്‍,ചാലക്കുടി ,ഇടുക്കി , കണ്ണൂര്‍മണ്ഡലങ്ങളിലെ തോല്‍വിയെ ചൊല്ലിയാണ് ഭിന്നാഭിപ്രായം . കെ.പി ധനപാലന്‍മണ്ഡലമാറ്റത്തിനെതിരെ രംഗത്തു വന്നു . തൃശൂരിലെയും ചാലക്കുടിയിലെയും തോല്‍വിക്ക് പിന്നാലെ ജില്ലയിലെ ഗ്രൂപ്പ് പോരും ശക്തമായി . തോല്‍വിയുടെ ഉത്തരവാദിത്തം ആരോപിച്ച് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമത്തിനെതിരെ സി.എന്‍ ബാലകൃഷ്ണന്‍പരസ്യ പ്രതികരണം നടത്തി.

പി.സി ചാക്കോയ്ക്കും എ ഗ്രൂപ്പിനുമെതിരെ ഐ ഗ്രൂപ്പും നീക്കം തുടങ്ങി . ഇടുക്കി പരാജയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥി ഡീന് !കുര്യാക്കോസ് കെ.പി.സി.സി പ്രസിഡന്റിന് കത്തു നല്‍കി. ചേരിപ്പോര് തെരുവിലേയ്ക്കുമിറങ്ങിയിരുന്നു. കണ്ണൂരിലും ഗ്രൂപ്പഅടി മൂര്‍ച്ഛിച്ചു. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി നിര്‍വാഹക സമിതി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നത്.

നാലിടത്തും അന്വേഷണ സമിതികളെ വയ്ക്കാനാണ് സാധ്യത . തിരുവനന്തപുരത്തെ വോട്ടു ചോര്‍ച്ചയും പാലക്കാട് ഡി.സി.സി പ്രസിഡന്റിനെതിരായ നീക്കവും പ്രശ്‌നമാണ് . ബാര്‍തര്‍ക്കത്തില്‍മുന്‍ നിലപാടില്‍ആരും അയവു വരുത്തിയിട്ടില്ല . വിഷയം സ്വാഭാവികമായും യോഗത്തിലുയരും . പാരിസ്ഥിതികാനുമതി റദ്ദാക്കിയതിനാല്‍ഇക്കാര്യത്തിലും അഭിപ്രായ പ്രകടനങ്ങളുണ്ടാകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close