കേന്ദ്രത്തില്‍ പുതിയ പദവി ലഭിച്ചാലും മെട്രോയെ ബാധിക്കില്ല: ഇ. ശ്രീധരന്‍

കൊച്ചി: കേന്ദ്രത്തില്‍ പുതിയ പദവി ലഭിച്ചാലും കൊച്ചി മെട്രോ നിര്‍മാണത്തെ ബാധിക്കില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോയുടെ നിര്‍മാണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ശ്രീധരനും മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ആലുവ മുതല്‍ നോര്‍ത്ത് വരെയുള്ള ഭാഗത്തെ മെട്രോയുടെ നിര്‍മാണം ശ്രീധരന്‍ ബുധനാഴ്ച പരിശോധിച്ചു. ആലുവ മുതല്‍ കളമശ്ശേരി വരെയുള്ള ഭാഗത്ത് 1000 പൈലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിലും ശ്രീധരന്‍ പങ്കെടുത്തു. എല്‍ ആന്‍ഡ് ടിയുടെ നേതൃത്വത്തിലാണ് ആലുവ കളമശ്ശേരി മേഖലയില്‍ മെട്രോ നിര്‍മ്മാണം. കേക്ക് മുറിച്ചായിരുന്നു 1000 പൈല്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം. മെട്രോയുടെ നിര്‍മാണം ഏറ്റവും വേഗത്തില്‍ മുന്നേറുന്നത് ആലുവ കളമശ്ശേരി ഭാഗത്താണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close