കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനു ശേഷം കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും. പുതിയ മന്ത്രിമാര്‍ വരുന്നതിനൊപ്പം നിലവിലുള്ള ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് പുനഃസംഘടനയില്‍ അവസരം ലഭിക്കും.

ചില മന്ത്രിമാരുടെ അധിക ചുമതല ഒഴിവാക്കുന്നതിനൊപ്പം മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാതെ പോയ സംസ്ഥാനങ്ങളുടെ പരാതികള്‍ പരഹിരിക്കുന്നതിനും പുനസംഘടനയിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നു. കൃഷിവകുപ്പില്‍ രാധാ മോഹന്‍സിങ്ങിനു പകരം കൂടുതല്‍ പരിചയ സമ്പന്നനായ മറ്റൊരു മന്ത്രി വരുമെന്നാണ് സൂചനകള്‍. രാജ്യം വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കൃഷിവകുപ്പില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ കൈകാര്യം ചെയ്തിരുന്ന ഗ്രാമവികസന വകുപ്പില്‍ പുതിയ മന്ത്രി വരും. നിലവില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കാണ് ഗ്രാമവികസന വകുപ്പിന്റെ അധികച്ചുമതല.

പ്രതിരോധ വകുപ്പിന്റെ അധിക ചുമതലയില്‍ നിന്ന് അരുണ്‍ ജയ്റ്റ്‌ലിയെ ഒഴിവാക്കുന്നതിനോ, പരിചയ സമ്പന്നനായ ഒരു സഹമന്ത്രിയെ പ്രതിരോധ വകുപ്പിലേക്ക് കൊണ്ടുവരാനോ സാധ്യതയുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കുന്നതിന്റെ ചുമതല നല്‍കി ആഭ്യന്തര വകുപ്പില്‍ ഒരു സഹമന്ത്രിയെ കൂടി കൊണ്ടുവരുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബിജെപിക്ക് നേട്ടമുണ്ടായിട്ടും മന്ത്രിസഭയില്‍ ഇടം കിട്ടാതെ പോയ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് പുനസംഘടനയില്‍ അവസരം ലഭിക്കും. എന്നാല്‍ കേരളത്തിന്റെ കാത്തിരിപ്പ് നീളുമെന്നാണ് സൂചനകള്‍.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close