കേന്ദ്രമന്ത്രി കെ.എസ്. റാവു രാജിവച്ചു

k s rao

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി കവുരി സാംബശിവ റാവു മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ആന്ധ്രപ്രദേശ് വിഭജിച്ച കേന്ദ്രസര്‍ക്കാരിന്റെ രീതിയില്‍ പ്രതിഷേധിച്ചാണ് താന്‍ രാജിവയ്ക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കിയശേഷം റാവു പറഞ്ഞു. തെലങ്കാന രൂപവത്കരണത്തെ ഏറ്റവും ശക്തമായി എതിര്‍ത്ത നേതാക്കന്മാരില്‍ ഒരാളാണ് എലുരു മണ്ഡലത്തിലെ എം.പി.യായ റാവു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് റാവു കേന്ദ്രമന്ത്രിയായത്. സീമാന്ധ്രയിലെ എലുരു മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട റാവു നേരത്തെ രണ്ടു തവണ മച്ചിലിപട്ടണം മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗമാണ്.

ഡി. പുരന്ദരേശ്വരിയുടെ വഴിയെ റാവുവും ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ , കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് റാവു പറഞ്ഞു. രാജ്‌നാഥ് സിങ്ങിനെ സന്ദര്‍ശിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ ചേരുന്ന കാര്യമൊന്നും ചര്‍ച്ചാവിഷയമായിരുന്നില്ല-റാവു പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close