കേന്ദ്ര നടപടിക്കെതിരെ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ്‌ ഖുറേഷി സുപ്രീംകോടതിയെ സമീപിച്ചു. ഖുറേഷിയുടെ ഹര്‍ജിയില്‍ കോടതി ഇന്ന് അടിയന്തരവാദം കേള്‍ക്കും. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഒഴിയണണെന്ന് ആഭ്യന്തര സെക്രട്ടറി ഫോണില്‍ നിര്‍ദ്ദേശം നല്‍കിയത് ധിക്കാരപരവും ധാര്‍ഷ്ട്യവുമാണെന്ന് ആരോപിച്ചാണ് ഹര്‍ജി. തക്കതായ കാരണങ്ങളുണ്ടെങ്കില്‍ രാഷ്ട്രപതിക്ക് മാത്രമേ ഗവര്‍ണറെ നീക്കാനാകു. ഭരണഘടനാ ബഞ്ചിന്റെ വിധി ലംഘിച്ചാണ് സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ പുറത്താക്കുന്നതെന്നും ഹര്‍ജിയില്‍ ഖുറേഷി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close