കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു

munde

കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു. ദില്ലി വിമാനത്താവളത്തിനടുത്ത് വച്ച് ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുണ്ടെയെ ദില്ലി എയിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

രാവിലെ എട്ടരയോടെ മരണം സംഭവിച്ചു. മഹാരാഷ്ട്രയിലെ ബീഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കാനിരുന്ന വിജയറാലിയില്‍ പങ്കെടുക്കാനായി ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്ക പോകുംവഴിയാണ് അപകടം.

കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരിയും ഹര്‍ഷവര്‍ധനും ആസ്പത്രിയില്‍ എത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് ബി ജെ പി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുടെ വന്‍സംഘവും എയിംസ് ആസ്പത്രിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close