കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ആധാര്‍ അടിസ്ഥാനമാക്കി ബയോ മെട്രിക് ഹാജര്‍

കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോ മെട്രിക് ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനു തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശമനുസരിച്ച് ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പാണ് ഇതിനു മേല്‍നോട്ടം വഹിക്കുന്നത്. ആദ്യഘട്ടമായി ആധാര്‍ നമ്പറില്ലാത്ത ജീവനക്കാരെ കണ്ടെത്തുന്ന നടപടി പുരോഗമിക്കുകയാണ്. ഡല്‍ഹിയിലായിരിക്കും പുതിയ സംവിധാനം ആദ്യം നടപ്പാക്കുക.

തനതു തിരിച്ചറിയല്‍ രേഖാ അതോറിറ്റി പ്രത്യേക ക്യാംപുകള്‍ നടത്തി ഇവര്‍ക്ക് ആധാര്‍ നമ്പറുകള്‍ നല്‍കും. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, തനതു തിരിച്ചറിയല്‍ രേഖാ അതോറിറ്റി തുടങ്ങിയ ഏജന്‍സികളുമായി സഹകരിച്ചു പദ്ധതി സമയത്തു നടപ്പാക്കുന്നതിന് ഓരോ മന്ത്രാലയത്തിലും ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥന്‍ മേല്‍നോട്ടം വഹിക്കും.

മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തു ബയോ മെട്രിക് ഹാജര്‍ സംവിധാനം ധനമന്ത്രാലയത്തിലും ഗ്രാമവികസന മന്ത്രാലയത്തിലും ഏര്‍പ്പെടുത്തിയിരുന്നു. അതിന്റെ പരിഷ്‌കരിച്ച രൂപമാണ് ആധാര്‍ അടിസ്ഥാനമാക്കി നിലവില്‍ വരിക.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close