കേരളം ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം

09-04-14 election

ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടുരേഖപ്പെടുത്താന്‍ കേരളം നാളെ പോളിങ് ബൂത്തിലെത്തും.രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 20മണ്ഡലങ്ങളിലായി 269 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 2.42 കോടിപ്പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ 24.51 ലക്ഷംപേര്‍ പുതിയ വോട്ടര്‍മാരാണ്. 21424 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.ഇത്രയും പോളിംഗ് ബൂത്തുകളിലുമായി 30795ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 15സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ മത്സരിക്കുന്നിടത്ത് 2 ബാലറ്റ് യൂണിറ്റുകള്‍ ഉണ്ടാകും 20പേര്‍ മത്സരിക്കുന്ന തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരത്തിന് പുറമേ ആറ്റിങ്ങല്‍, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നിവടങ്ങളിലാണ് രണ്ടു ബാലറ്റ് യുനിറ്റുകള്‍ ഉപയോഗിക്കുന്നത്.  സുരക്ഷ ഉറപ്പാക്കാന്‍ 55 കമ്പനി കേന്ദ്രസേന ഉള്‍പ്പടെ അരലക്ഷം പോലീസുകാര്‍ പ്രവര്‍ത്തിക്കും.

ഒരുമാസം നീണ്ടുനിന്ന നാടും നഗരവും ഇളക്കിമറിച്ചുള്ള പ്രചാരണത്തിന് ശേഷമാണ് കേരളം പോളിംഗ് ബൂത്തില്‍ എത്തുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നഗരങ്ങളും മണ്ഡല ആസ്ഥാനങ്ങളും കേന്ദ്രീകരിച്ചാണ് പ്രചാരണത്തിന് കൊടിയിറങ്ങിയത്. അണികളും ആരവങ്ങളുമായി മുന്നണികള്‍ അരങ്ങുതകര്‍ത്തു. അങ്ങിങ്ങ് ചില സംഘര്‍ഷങ്ങളുണ്ടായതല്ലാതെ സമാപനം പൊതുവേ ശാന്തമായിരുന്നു. പല സ്ഥലങ്ങളിലും വിവിധ മുന്നണി പ്രവര്‍ത്തകര്‍ തോളോടുതോളുരുമ്മിയാണ് സമാപനത്തില്‍ പങ്കെടുത്തത്. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചും ഉയരത്തില്‍ കൊടികള്‍ വീശിയും കൊട്ടും വാദ്യവുമായി അവസാനനിമിഷങ്ങള്‍ സജീവമായി. ഇത്തവണ ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്തുള്ള മറ്റ് ചെറിയ പാര്‍ട്ടികളും കലാശക്കൊട്ടില്‍ സാന്നിധ്യമറിയിച്ചു.

Report: M Nikhil Kumar

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close