കേരളത്തിലേക്ക് ദേശീയ നേതാക്കളുടെ നിര എത്തുന്നു

party logo

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനപാദത്തിലേക്ക് കടക്കുമ്പോള്‍, അണികള്‍ക്ക് ആവേശം പകരാന്‍ കേരളത്തിലേക്ക് ദേശീയ നേതാക്കളെത്തുന്നു.

യു.പി.എയുടെയും കോണ്‍ഗ്രസ്സിന്റെയും അധ്യക്ഷയായ സോണിയാഗാന്ധി, ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി, സി.പി.എം. പോളിറ്റ്ബ്യൂറോ അംഗങ്ങളായ വൃന്ദാകാരാട്ട്, സീതാറാം യച്ചൂരി, സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ തുടങ്ങിയവരാണ് കേരളത്തിലെത്തുന്ന പ്രമുഖ ദേശീയ നേതാക്കള്‍.

സോണിയയുടെയും രാഹുലിന്റെയും സന്ദര്‍ശന തീയതിയുെട കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. ഏപ്രില്‍ നാലിന് രാഹുലും ഏഴിന് സോണിയയും എത്തുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്തിന് ലഭിച്ച സൂചന.
നരേന്ദ്രമോദി എട്ടിന് കാസര്‍കോട്ട് പ്രസംഗിക്കും. എല്‍.കെ. അദ്വാനിയും സുഷമ സ്വരാജും കേരളത്തിലെത്തുമെന്ന് സൂചനകളുണ്ടെങ്കിലും തീയതി സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.

സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ട് അഞ്ചിന് എറണാകുളം, ആലപ്പുഴ മണ്ഡലങ്ങളിലും ആറിന് പത്തനംതിട്ട, കൊല്ലം മണ്ഡലങ്ങളിലും ഏഴിന് തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും സീതാറാം യെച്ചൂരി മൂന്നിന് ചാലക്കുടിയിലും നാലിന് തൃശ്ശൂരിലും അഞ്ചിന് പാലക്കാട്ടും ആറിന് കോഴിക്കോട്ടും പ്രചാരണം നടത്തും.
വൃന്ദാകാരാട്ട് രണ്ടുമുതല്‍ ഏഴുവരെ ആലത്തൂര്‍, വയനാട്, കോഴിക്കോട്, പൊന്നാനി, മലപ്പുറം, വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ പ്രസംഗിക്കും.

തിങ്കളാഴ്ച തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ പ്രസംഗിച്ച സി.പി.ഐ. മുന്‍ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍, ചൊവ്വാഴ്ച കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലും ബുധനാഴ്ച തൃശ്ശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലും പ്രസംഗിക്കും.
സി.പി.െഎ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി രണ്ട്, മൂന്ന് തീയതികളിലും സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ നാല്, അഞ്ച് തീയതികളിലും സംസ്ഥാനത്ത് പ്രചാരണം നടത്തും.
ഇവര്‍ക്കുപുറമേ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close