കേരളത്തില്‍ 300 എംബിബിഎസ് സീറ്റിന് അനുമതി

 

കേരളത്തില്‍, മഞ്ചേരിയുള്‍പ്പെടെ നാലു സര്‍ക്കാര്‍ കോളജുകളിലായി മൊത്തം 300 എംബിബിഎസ് സീറ്റിന് അനുമതി. സ്വകാര്യ മേഖലയില്‍ പുതിയ നാലു കോളജുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചു; കാരക്കോണം മെഡിക്കല്‍ കോളജില്‍ സീറ്റ് വര്‍ധനയും അനുവദിച്ചിട്ടില്ല.

മഞ്ചേരി – 100, കോഴിക്കോട് – 50, ഇടുക്കി പൈനാവിലെ പുതിയ കോളജിന് – 50, പാലക്കാട്ട് പട്ടിക വിഭാഗ വകുപ്പിന്റെ കോളജിന് – 100 എന്നിങ്ങനെയാണ് സീറ്റ് വര്‍ധന. മലപ്പുറത്ത് ശ്രീവല്‍സം ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട്ട് കേരള മെഡിക്കല്‍ കോളജ്, തിരുവനന്തപുരത്ത് എസ്ആര്‍ മെഡിക്കല്‍ കോളജ്, സതേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസ് എന്നീ പുതിയ മെഡിക്കല്‍ കോളജുകളാണ് പ്രവര്‍ത്തനാനുമതി നിഷേധിക്കപ്പെട്ട സ്ഥാപനങ്ങളുടെ പട്ടികയിലുള്ളത്.

കാരക്കോണത്ത് 50 സീറ്റ് വര്‍ധിപ്പിക്കുന്നതിനുള്ള അപേക്ഷയാണ് തള്ളിയത്. ഈ വര്‍ഷം രാജ്യത്തെ 73 കോളജുകളിലായി 4747 എംബിബിഎസ് സീറ്റുകള്‍ വര്‍ധിപ്പിക്കാനും പുതുതായി 16 കോളജുകള്‍ തുടങ്ങാനും മെഡിക്കല്‍ കൌണ്‍സില്‍ ഒാഫ് ഇന്ത്യയുടെ ശുപാര്‍ശപ്രകാരം ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. പുതിയ കോളജുകളില്‍ മൊത്തം 2050 സീറ്റുണ്ട്. മൊത്തം 45 കോളജുകളിലായി 3820 സീറ്റിനുള്ള അപേക്ഷയാണ് തള്ളിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close