കേരള പ്രീമിയര്‍ ലീഗിന് ശനിയാഴ്ച തുടക്കം

football

ആവേശത്തിന്റെ ആരവമുയര്‍ത്തി ഇനി കാല്‍പ്പന്തുകളിയുടെ പൂരം. ഗാലറിയുടെ കണ്ണും മനസ്സും പന്തിനുപിന്നാലെ. തളര്‍ച്ചയിലാണ്ട കേരള ഫുട്‌ബോളിന് നവോന്മേഷം പകരാന്‍ ലക്ഷ്യമിട്ടുള്ള കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ പ്രഥമ ടൂര്‍ണമെന്‍റിന് അരങ്ങുണരാന്‍ ഇനി ഒരുനാള്‍മാത്രം ബാക്കി. രണ്ട് ഗ്രൂപ്പിലായി 12 ടീമാണ് കോട്ടയത്തും കോഴിക്കോട്ടും മാറ്റുരയ്ക്കുന്നത്.
ഗ്രൂപ്പ് എയിലെ മത്സരങ്ങള്‍ കോട്ടയം നെഹ്രു സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച ആരംഭിക്കും. എ ഗ്രൂപ്പിലെ ഫൈനല്‍ മത്സരം മാര്‍ച്ച് 23നാണ്. വിജയികളും റണ്ണര്‍ അപ്പും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ ഏപ്രിലില്‍ കോഴിക്കോട്ട് അരങ്ങേറും. വിജയികള്‍ക്ക് രണ്ടുലക്ഷം രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് ഒരുലക്ഷം രൂപയുമാണ് പുരസ്‌കാരമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരള പോലീസ്, ഈഗിള്‍സ് എഫ്.സി. കേരള, ബാസേ്കാ മലപ്പുറം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, എ.ജി.എസ്. തിരുവനന്തപുരം എന്നീ ടീമുകള്‍ കോട്ടയത്ത് പോരാട്ടത്തിനിറങ്ങും. രണ്ടുമത്സരമാണ് ദിവസവും. ഇതില്‍ ഒരു മത്സരം ഫ്ലഡ്‌ലിറ്റിലാണ്. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ നിയമാവലിക്കു വിധേയമായി മൂന്ന് വിദേശതാരങ്ങളെ ടീമിലുള്‍പ്പെടുത്താം.
എസ്.ബി.ടി., ടൈറ്റാനിയം, സെന്‍ട്രല്‍ എകൈ്‌സസ്, ഗോള്‍ഡന്‍ ത്രെഡ്‌സ് കൊച്ചി, കേരള ഇലവന്‍, കോഴിക്കോട് ഇലവന്‍ എന്നീ ടീമുകളാണ് കോഴിക്കോട്ട് മത്സരത്തിനിറങ്ങുന്നത്.

കേരള പ്രീമിയര്‍ ലീഗ് മത്സരക്രമം

വേദി: കോട്ടയം നെഹ്രു സ്‌റ്റേഡിയം
മാര്‍ച്ച് 15 ബാസേ്കാകെ.എസ്.ഇ.ബി.വൈകീട്ട് 4.45
മാര്‍ച്ച് 15 ഈഗിള്‍സ് എഫ്.സി.എ.ജി.എസ്. തിരുവനന്തപുരംവൈകീട്ട് 6.30
മാര്‍ച്ച്16 ബാസേ്കാഈഗിള്‍സ് എഫ്.സി.വൈകീട്ട് 5.00
മാര്‍ച്ച് 16 കേരള പോലീസ്‌കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്‌വൈകീട്ട് 6.45
മാര്‍ച്ച് 17 കെ.എസ്.ഇ.ബി.കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്‌വൈകീട്ട് 5.00
മാര്‍ച്ച് 17 എ.ജി.എസ്.കേരള പോലീസ്‌വൈകീട്ട് 6.45
മാര്‍ച്ച് 18 എ.ജി.എസ്ബാസേ്കാവൈകീട്ട് 5.00
മാര്‍ച്ച് 18 കെ.എസ്.ഇ.ബി.ഈഗിള്‍സ് എഫ്.സി.വൈകീട്ട് 6.45
മാര്‍ച്ച് 19 ഈഗിള്‍സ് എഫ്.സി.കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്‌വൈകീട്ട് 5.00
മാര്‍ച്ച് 19 ബാസേ്കാകേരള പോലീസ്‌വൈകീട്ട് 6.45
മാര്‍ച്ച് 20 കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്എ.ജി.എസ്‌വൈകീട്ട് 5.00
മാര്‍ച്ച് 20 കെ.എസ്.ഇ.ബി.കേരള പോലീസ്‌വൈകീട്ട് 6.45
മാര്‍ച്ച് 21 എ.ജി.എസ്.കെ.എസ്.ഇ.ബി.വൈകീട്ട് 6.30
മാര്‍ച്ച് 22 കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്ബാസേ്കാവൈകീട്ട് 5.00
മാര്‍ച്ച് 22 ഈഗിള്‍സ് എഫ്.സി.കേരള പോലീസ്‌വൈകീട്ട് 6.45
മാര്‍ച്ച് 23 ഫൈനല്‍വൈകീട്ട് 6.30

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close