കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്

kerala blasters ഇന്ത്യന്‍ സൂപ്പര്‍ ഫുട്‌ബോള്‍ ലീഗില്‍ കൊച്ചിന്‍ ഫ്രാഞ്ചൈസി സ്വന്തമാക്കിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ ടീമിന് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ് എന്ന് പേരിട്ടു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പേര് പ്രഖ്യാപിച്ചത്. കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസ് ഗുഡ് വില്‍ അംബാസിഡര്‍ ആകാനുള്ള കേരളത്തിന്റെ  ക്ഷണം സച്ചിന്‍ സ്വീകരിച്ചു. ടീം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തി. കാലത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സച്ചിന്‍ പതിനൊന്നേ കാലോടെ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. സച്ചിന്‍ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും മുഖ്യമന്ത്രി സച്ചിന് സംസ്ഥാനത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി സമ്മാനിക്കുകയും ചെയ്തു. സച്ചിനെ കാണാന്‍ വിമാനത്താവളത്തിലും സെക്രട്ടേറിയറ്റിലും വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. മന്ത്രിസഭാംഗങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗവും സച്ചിനെ കാണാന്‍ എത്തിയിരുന്നു. ടീമിന്റെ രജിസ്‌ട്രേന്‍ സംബന്ധിച്ച് കാര്യങ്ങള്‍ക്കായി ഇന്നു വൈകീട്ട് സച്ചിന്‍ കൊച്ചിയിലുമെത്തുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close