കോണ്‍ഗ്രസ്സിന്റെ സാധ്യത മങ്ങുന്നു

upa meeting

ലോക്‌സഭയിലെ പ്രതിപക്ഷ നേതൃപദവി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുമ്പോഴും ഇതിനുള്ള സാധ്യത മങ്ങുന്നു.

പ്രതിപക്ഷ നേതൃപദവി ലഭിക്കണമെങ്കില്‍ ലോക്‌സഭയിലെ അംഗസംഖ്യയുടെ 10 ശതമാനമെങ്കിലും എം.പി.മാര്‍ വേണമെന്നാണ് വ്യവസ്ഥ. 54 അംഗങ്ങള്‍ വേണ്ട സ്ഥാനത്ത് കോണ്‍ഗ്രസ്സിന് 44 പേര്‍ മാത്രമേ ഉള്ളൂ. ഇതാണ് കോണ്‍ഗ്രസ്സിന് നേതൃപദവി നല്‍കുന്നതിന് പ്രധാന തടസ്സമായി ബി.ജെ.പി. ഉള്‍പ്പടെയുള്ളവര്‍ ഉന്നയിക്കുന്നത്.

ദേശീയ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ് പ്രാദേശികപാര്‍ട്ടിയായെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡിയും.ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ ഒരു പാര്‍ട്ടിയെയും ജനങ്ങള്‍ തിരഞ്ഞെടുത്തിട്ടില്ലെന്ന പാര്‍ലമെന്ററികാര്യ മന്ത്രിയും ബി.ജെ.പി. നേതാവുമായ വെങ്കയ്യനായിഡുവിന്റെയും പ്രസ്താവനകള്‍ ഇതിനോടെ ചേര്‍ത്ത് വായിക്കാവുന്നാതാണ്.

എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്പീക്കര്‍ക്ക് ഉടന്‍ കത്തുനല്‍കിയേക്കുമെന്നറിയുന്നു. അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി പ്രതികരിച്ചത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍, ലോക്പാല്‍ തുടങ്ങിയ പ്രധാന ഭരണഘടനാ പദവികളിലേക്കുള്ള നിയമനസമിതിയില്‍ പ്രതിപക്ഷ നേതാവും ഉള്‍പ്പെടുമെന്നതിനാല്‍ ഭരണപക്ഷം ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന സമീപനം ശ്രദ്ധേയമായിരിക്കും. ചില പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ഈ പദവിയിലേക്ക് അവകാശവാദം ഉന്നയിക്കാന്‍ എ.ഐ.എ.ഡി.എം.കെ. ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ പദവികളുടെ കാര്യത്തില്‍ ബജറ്റ് സമ്മേളനത്തിലേ തീരുമാനമുണ്ടാകാന്‍ സാധ്യതയുള്ളൂ.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close