കോഴിക്കോട് കട്ടിപ്പാറ, കൊളമല വനമേഖലയില്‍ ഉരുള്‍പൊട്ടല്‍

ജില്ലയിലെ കട്ടിപ്പാറ, കൊളമല വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ഒരു വീട് പൂര്‍ണമായും മൂന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആര്‍ക്കും സാരമായ പരിക്കില്ല. വട്ടപ്പൊയില്‍ ഭവാനിയുടെ വീടാണ് പൂര്‍ണമായും തര്‍ന്നത്.

പ്രദേശത്ത് വ്യാപക കൃഷിനാശമുണ്ടായി. ഞായറാഴ്ച പുലര്‍ച്ചെ 4.30 നാണ് ഉരുള്‍പൊട്ടലുണ്ടായത്. പോലീസിന്റെയും ഫര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാശനഷ്ടങ്ങള്‍ വിലയരുത്താന്‍ റവന്യൂ അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വീടുകളെക്കാള്‍ വലിപ്പമുള്ള പാറക്കല്ലുകളാണ് ജനവാസ മേഖലയില്‍ പതിച്ചിട്ടുള്ളത്.

ദിവസങ്ങളായി ഈ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പല സ്ഥലത്തും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശത്ത് കനത്ത മഴ തുടരുന്നതുമൂലം ജനങ്ങള്‍ ഭീതിയിലാണ്.

Show More

Related Articles

Close
Close