കൊങ്കണ്‍ പാതയില്‍ ട്രെയിനപകടം: പത്തുപേര്‍ മരിച്ചു

konkan train accident

മഹാരാഷ്ട്രയില്‍ ദിവ – സാവന്ത്‌വാടി പാസഞ്ചര്‍ തീവണ്ടിയുടെ എന്‍ജിനും നാല് കോച്ചുകളും പാളംതെറ്റി പത്തുപേര്‍ മരിച്ചു.

20 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. മുംബൈയില്‍നിന്ന് 92 കിലോമീറ്റര്‍ അകലെ റായ്ഗഡിലെ നഗോതാനെ റെയില്‍വെ സ്‌റ്റെഷന് സമീപം ഞായറാഴ്ച രാവിലെ 9.25 നാണ് അപകടം നടന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

നാഗോതാനെ – റോഹ റെയില്‍വെ സ്‌റ്റേഷനുകള്‍ക്ക് മധ്യേ കൊങ്കണ്‍ പാത തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അപകടം നടന്നത്. പാസഞ്ചര്‍ തീവണ്ടിയുടെ ഏതാനും കോച്ചുകള്‍ പ്രദേശത്തെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതുമൂലം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

തീവണ്ടി പാളംതെറ്റിയതിനെത്തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം ഒരു മാസത്തിനിടെ രണ്ടാം തവണയാണ് തടസപ്പെടുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് രത്‌നഗിരിക്ക് സമീപം ചരക്ക് തീവണ്ടി പാളംതെറ്റിയതിനെത്തുടര്‍ന്ന് തീവണ്ടി ഗതാഗതം 23 മണിക്കൂര്‍ തടസപ്പെട്ടിരുന്നു.

photo: PTI

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close