കൊച്ചി മെട്രോയുടെ ആദ്യ ഗര്‍ഡര്‍ നോര്‍ത്തില്‍ സ്ഥാപിച്ചു

കൊച്ചി മെട്രോയുടെ ആദ്യ ഗര്‍ഡര്‍ നോര്‍ത്ത് മേല്‍പ്പാലത്തിനു മുകളില്‍ സ്ഥാപിച്ചു. നോര്‍ത്തില്‍ റെയില്‍വേ ലൈനിന് മുകള്‍ഭാഗത്ത് സ്റ്റീല്‍ ഗര്‍ഡറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

നോര്‍ത്തില്‍ മാത്രമാണ് രണ്ട് സ്റ്റീല്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. ഇവിടെ മെട്രോ കടന്നുപോകുന്നത് പാലത്തിനു മുകളിലൂടെയായതിനാല്‍ തൂണുകള്‍ക്ക് ഉയരക്കൂടുതലുണ്ട്. സുരക്ഷ കണക്കിലെടുത്താണ് സ്റ്റീല്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. ഇവിടെ രണ്ടാമത്തെ ഗര്‍ഡര്‍ പത്ത് ദിവസത്തിനകം സ്ഥാപിക്കാനാകുമെന്നാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡി.എം.ആര്‍.സി.) കണക്കുകൂട്ടല്‍.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഗര്‍ഡര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായത്. സ്റ്റീല്‍ ഗര്‍ഡറിന്റെ നീളം 35 മീറ്ററാണ്. ഭാരം 45 ടണ്‍ വരും.
ഗര്‍ഡര്‍ സ്ഥാപിച്ചശേഷം ഇതിനു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇടും. ഗര്‍ഡറിനകത്തു കൂടിയാണ് മെട്രോ ഓടുക. ട്രെയിനിന്റെ പാളം ഘടിപ്പിക്കുന്നതിന് ‘ട്രാക്ക് പ്ലിന്ത്’ എന്ന സംവിധാനം ഗര്‍ഡറിനകത്തുണ്ട്.

സാധാരണഗതിയില്‍ മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് ഗര്‍ഡറുകളാണ് സ്ഥാപിക്കുന്നത്. നോര്‍ത്ത് ഒഴിച്ചുള്ള സ്ഥലങ്ങളിലെല്ലാം കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ തന്നെയായിരിക്കും. യു, ഐ, ആകൃതിയിലുള്ളവയാണ് നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്ന ഓരോ ഗര്‍ഡറും. മെട്രോ കടന്നുപോകുന്ന സാധാരണ സ്ഥലങ്ങളില്‍ ‘യു’ ഗര്‍ഡര്‍ ഉപയോഗിക്കും. 150 ടണ്ണാണ് ഇതിന്റെ ഭാരം. വളവുള്ള സ്ഥലങ്ങളില്‍ ‘ഐ’ ഗര്‍ഡറാണ് ഉപയോഗിക്കുക. 75 ടണ്ണാണ് ഇതിന് ഭാരം വരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close