കൊച്ചി മെട്രോ: ബസ് സര്‍വീസ് അടുത്ത മാസം തുടങ്ങും

കൊച്ചി: കൊച്ചി മെട്രോയ്ക്ക് മുന്നോടിയായി കാക്കനാട് നിന്ന് ആസൂത്രണം ചെയ്യുന്ന മിനി ബസ് സര്‍വീസ് അടുത്തമാസം തുടങ്ങും. കാക്കനാട് ബോട്ട് ജെട്ടിയില്‍ നിന്ന് കളക്ടറേറ്റ്, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലേക്കായിരിക്കും സര്‍വീസ്. ബസ് സര്‍വീസ് നടത്തുന്നതിനുള്ള കരാറുകാരെ തീരുമാനിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സര്‍വീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ടെന്‍ഡര്‍ വഴിയാണ് ബസ് സര്‍വീസിനുള്ള കരാറുകാരെ തീരുമാനിച്ചത്.

മെട്രോയുടെ ഫീഡര്‍ സര്‍വീസ് എന്ന നിലയ്ക്കാണ് വൈറ്റിലകാക്കനാട് ബോട്ട് സര്‍വീസ് തുടങ്ങിയത്.
എന്നാല്‍ കാക്കനാട് ചിറ്റേത്തുകരയിലെ ജെട്ടിയില്‍ ബോട്ടിനെത്തുന്നവര്‍ക്ക് തുടര്‍യാത്ര ബുദ്ധിമുട്ടായിരുന്നു. ആദ്യം ഓട്ടോ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇത് വിജയിച്ചില്ല. അതിനാലാണ് ബസ് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
വൈറ്റില ഭാഗത്ത് നിന്ന് കാക്കനാട് കളക്ടറേറ്റിലേക്കും ഇന്‍ഫോപാര്‍ക്കിലേക്കും പോകുന്നവരാണ് ബോട്ട് സര്‍വീസ് കൂടുതലും ആശ്രയിക്കുന്നത്.

നഗരത്തിലെ ഗതാഗതത്തില്‍ കുരുങ്ങാതെ കാക്കനാട്ടേക്ക് എത്താമെന്നതാണ് ബോട്ട് യാത്രയുടെ മെച്ചം.
കഴിഞ്ഞവര്‍ഷം നവംബറിലാണ് ബോട്ട് സര്‍വീസ് തുടങ്ങിയത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close