കൊട്ടിക്കലാശം ഇന്ന്

election 5

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മൂന്നു സംസ്ഥാനങ്ങളിലായി 41 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 543 അംഗ ലോക്‌സഭയിലെ 41 സീറ്റിലേക്കാണ് അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 18ഉം പശ്ചിമ ബംഗാളിലെ 17ഉം ബീഹാറിലെ ആറും മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം ബിജെപി പ്രധാനവമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയിലാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യമാണ് മോദിയുടെ പ്രധാന വെല്ലുവിളി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ്ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി വാരാണസിയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയിലും നരേന്ദ്ര മോദി അവസാന ദിവസം പ്രചരണത്തിന് എത്തിയിരുന്നു.

വാരാണസിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ബിജെപി വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാളും മുതിര്‍ന്ന നേതാക്കളും പങ്കെടുത്ത റോഡ് ഷോയിലൂടെ ആം ആദ്മിയും ശക്തി തെളിയിച്ചു കഴിഞ്ഞു. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിക്ക് വളരെ നിര്‍ണായകമാണ്. 272 എന്ന ബിജെപി ലക്ഷത്തിലേക്ക് എത്താന്‍ ഈ ഘട്ടത്തിലെ പരമാവധി വോട്ട് നേടേണ്ടത് ബിജെപിക്ക് അത്യാവശ്യമാണ്. ബീഹാറിലെ വൈശാലി മണ്ഡലത്തില്‍ ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായി രഘുവന്‍ശി പ്രസാദ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള മണ്ഡലത്തില്‍ ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close