കൊറിയ റഷ്യയെ തളച്ചു

skorea rusia

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ യൂറോപ്യന്‍ കരുത്തുമായെത്തിയ റഷ്യയെ ദക്ഷിണ കൊറിയ സമനിലയില്‍ തളച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ക്യൂന്‍ ഹോലിയിലൂടെ കൊറിയയാണ് മുന്നിലെത്തിയത്. ലോകകപ്പിലെ അവസാന 9 മത്സരങ്ങളില്‍ 8 ാം തവണയാണ് കൊറിയ ആദ്യം ലീഡ് നേടുന്നത്. എന്നാല്‍ കൊറിയക്കാരെ അധികം ആഘോഷിക്കാന്‍ റഷ്യ സമ്മതിച്ചില്ല. 6 മിനുട്ടിനകം കൊറിയന്‍ വലയില്‍ പന്തെത്തിച്ച് റഷ്യ കണക്ക് തീര്‍ത്തു കൊറിയന്‍ ഗോള്‍ മുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ കെന്‍ഷകോവിച്ച് പന്ത് വലയിലാക്കി. തുടര്‍ന്നും ലീഡ് നേടാന്‍ ഇരു ടീമുകളും ശ്രമം നടത്തിയെങ്കിലും ഗോള്‍ വീണില്ല. സമനിലയോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു. 23 ന് ദക്ഷിണ കൊറിയയുമായാണ് ദക്ഷിണ കൊറിയയുടെ അടുത്ത മത്സരം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close