കൊല്ലമാണ് ഇത്തവണ താരം

kollamw

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇത്തവണ താരമാകുന്നത് കൊല്ലം മണ്ഡലമാകും. ശക്തമായ ത്രികോണമത്സരം നടക്കുന്ന ഇവിടെ എം.എ ബേബിയും എന്‍.കെ പ്രേമചന്ദ്രനും പി.എം വേലായുധനുമാണ് മുന്നണി സ്ഥാനാര്‍ഥികള്‍. ഇടത്തെ പാളയത്തില്‍ നിന്നും പുറത്തുവന്ന എന്‍.കെ പ്രേമചന്ദ്രന്‍ യു.ഡി.എഫിനുവേണ്ടി മത്സരിക്കാനിറങ്ങുമ്പോള്‍ നെഞ്ചിടിപ്പ് ഉയരുക എല്‍.ഡി.എഫിനാണ്‌. അവിടെ പോളിറ്റ്ബ്യൂറോ അംഗം എം.എബേബിയെ രംഗത്തിറക്കുമ്പോള്‍ ഇങ്ങനെ ഒരു നീക്കം ആര്‍.എസ്.പിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഇടതുപക്ഷം ചിന്തിച്ചിട്ടുണ്ടാവില്ല. മുന്നണികളുടെ പരാജയത്തിന്റെ ഭാരം കൂട്ടി സ്വന്തം നിലമെച്ചപ്പെടുത്താന്‍ ബി.ജെ.പിയുടെ പി.എം വേലായുധനും മത്സരരംഗത്തുണ്ട്.

കൊല്ലത്ത് എന്‍.പീതാംബരകുറുപ്പിന്റെ തൊപ്പിതെറിപ്പിച്ചത് അപ്രതീക്ഷിതമായി കൂടുമാറി വന്ന ആര്‍.എസ്.പിയാണ്. പതിറ്റാണ്ടുകളായി ഒപ്പമുണ്ടായിരുന്ന ആര്‍.എസ്.പി വിട്ടുപോകാനിടയായ സാഹചര്യം അണികളെ ബോധ്യപ്പെടുത്താന്‍ ഇടതുപക്ഷം വിയര്‍പ്പൊഴുക്കേണ്ടിവരും. എങ്കിലും ഇടക്കാലത്ത് തങ്ങളുടെ രാഷ്ട്രീയ ശത്രുവായിരുന്ന കെ.ആര്‍ ഗൗരിയമ്മ കൊല്ലത്ത് ഇടതുപാളയത്തിന് ആശ്വാസം നല്‍കുന്നുണ്ട്.

പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നിട്ടുള്ള വ്യക്തിയാണ് രണ്ടാം മാരാര്‍ജി എന്നറിയപ്പെടുന്ന പി.എം വേലായുധന്‍. ഇപ്പോള്‍ കെ.പി.എം.എസ് സംസ്ഥാന സമിതി അംഗവും ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റുമായ അദ്ദേഹം ഇത്തവണ സാന്നിദ്ധ്യം ഉറപ്പിക്കുമെന്നുപ്രഖ്യാപിച്ചാണ് മത്സരത്തിനിറങ്ങുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close