കൊല്ലാനും കൊല്ലിക്കാനും മടിയില്ലാത്ത സംസ്‌കാരം ഭീതിജനകം:കര്‍ദ്ദിനാള്‍ ആലഞ്ചേരി

വൈക്കം: സ്വന്തം താല്പര്യങ്ങള്‍ നിറവേറ്റാന്‍ കൊല്ലാനും കൊല്ലിക്കാനും മടിക്കാത്തവരുടെ സമൂഹമായി മാറുന്നത് ഭീതിജനകമാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

കൊട്ടേഷന്‍ സംഘങ്ങളെ ഉപേയാഗിച്ചുള്ള നിഷ്ഠൂരമായ കൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് അതീവ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. അക്രമവും സ്വാധീനവും ഉപയോഗിച്ചാണ് യേശുവിനെ കുരിശിലേറ്റിയത്. അത്തരം മാര്‍ഗങ്ങള്‍ ഇന്നും പല രൂപത്തില്‍ നിലനില്‍ക്കുകയാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

വൈക്കം ഫൊറോനയുടെ കീഴില്‍ പതിനൊന്ന് ഇടവക പള്ളികള്‍ സംയുക്തമായി നടത്തിയ പരിഹാരപ്രദക്ഷിണത്തില്‍ സമാപനസന്ദേശം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യവര്‍ഗത്തിന്റെ തിന്മകള്‍ സ്വയം ഏറ്റെടുത്ത് അവരുടെ രക്ഷയ്ക്കായി കുരിശുമരണം സ്വയംവരിച്ച സഹനജീവിതമായിരുന്നു യേശുക്രിസ്തുവിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ഫൊറോന വികാരി ഫാ. പോള്‍ ചിറ്റിനപ്പള്ളി, ഫാ. വര്‍ഗീസ് മണവാളന്‍, ഫാ. ബൈജു വടക്കുംചേരി, ഫാ. പീറ്റര്‍ കോയിക്കര, ഫാ. ഷൈന്‍, ഫാ. ജിപ്‌സണ്‍ ഇടപ്പുളവന്‍, ഫാ. തോമസ് കണ്ടത്തില്‍, ഫാ. മാത്യു കണിയാന്തറമ്യാലില്‍, ഫാ. ജോസഫ് പാലാട്ടി, ഫാ. ആന്റോ ചിരപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close