കൊല്‍ക്കത്തയ്ക്കെതിരെ ചെന്നൈയ്ക്കു 34 റണ്‍സ് ജയം

ipl02-05

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 34 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 149 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന നൈറ്റ് റൈഡേഴ്സിനു 17 ഓവറില്‍ 114 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

38 പന്തില്‍ 47 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയ്ക്കും 29 ന്തില്‍നിന്ന് 41 റണ്‍സ് നേടിയ യൂസഫ് പഠാനും മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ തിളങ്ങാനായത്. നാലു സിക്സുകളടങ്ങുന്നതായിരുന്നു പഠാന്റെ ഇന്നിങ്സ്. കൊല്‍ക്കത്ത നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കണ്ടെത്താനായില്ല. ചെന്നൈയ്ക്കു വേണ്ടി രവീന്ദ്ര ജ‍ഡേജ നാലും മോഹിത് ശര്‍മ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ മഴമൂലം 17 ഓവറാക്കി മത്സരം വെട്ടിച്ചുരുക്കിയിരുന്നു. ബ്രണ്ടന്‍ മക്കല്ലത്തിന്റെ അര്‍ധ സെഞ്ചുറിയുടേയും(56)സുരേഷ് റെയ്ന(31) രവീന്ദ്ര ജ‍ഡേജ(17) എന്നിവരുടേയും മികച്ച ബാറ്റിങിന്റെ പിന്‍ബലത്തിലാണു ചെന്നൈ 148 റണ്‍സ് നേടിയത്. കൊല്‍ക്കത്തയ്ക്കായി ഷക്കീബ് അല്‍ ഹസന്‍ രണ്ടു വിക്കറ്റ് നേടിയിരുന്നു.

പത്തു പോയിന്റുമായി ചെന്നൈ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. കൊല്‍ക്കത്തയ്ക്കു നാലു പോയിന്റുണ്ട്. പട്ടികയില്‍ നാലാം സ്ഥാനത്താണ് അവര്‍.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close