കൊളംബിയന്‍ ഗോള്‍ഡന്‍ ബോയ്സ്

kolambia2

സമ്പന്നമായ ഭൂതകാലത്തിന്റെ ഓര്‍മയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് കൊളംബിയ. ലാറ്റിനമേരിക്കന്‍ ഫുട്ബോളിലെ വന്‍ ശക്തികള്‍ ബ്രസീലിന്റെ മണ്ണില്‍ മുടന്തി നീങ്ങുമ്പോള്‍ ആധികാരികമാണ് കൊളംബിയയുടെ പ്രകടനം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും അപരാജിതാരായി പൂര്‍ത്തിയാക്കിയപ്പോള്‍ എതിരാളികളുടെ വലയില്‍ പതിഞ്ഞത് 9 ഗോളുകള്‍ സുവര്‍ണ കാലഘട്ടത്തെ കവച്ചുവയ്ക്കുന്നതാണ് പുതുതലമുറയുടെ കുതിപ്പ്. പച്ചപ്പുല്ലില്‍ ഒരു നര്‍ത്തകനെ പോലെ മനം കവര്‍ന്ന സ്വര്‍ണത്തലമുടിക്കാരന്‍ കാര്‍ലോസ് വാന്‍ഡറാമ ലോക ഫുട്ബോളിലെ എക്കാലത്തെയും അത്ഭുതം റെനെ ഹിഗ്വിറ്റ, ആസ്പ്രില്ല,വലന്‍സ്യ എന്നിവരുള്‍പ്പെട്ട കൊളംബിയന്‍ ടീം 90കളില്‍ ലോകഫുട്ബോളില്‍ വിസ്മയമായിരുന്നു. പക്ഷെ 1990ല്‍ പ്രീ ക്വാര്‍ട്ടര്‍ കണ്ടതൊഴിച്ചാല്‍ ആ സംഘത്തിന് കാര്യമൊയുന്നും ചെയ്യാനായില്ല.

ഏറെ പ്രതീക്ഷയോടെ വന്ന 94 ല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. സെല്‍ഫ് ഗോളിന്റെ പേരില്‍ ബലി കഴിക്കപ്പെട്ട ആന്ദ്രെ എസ്കോബാര്‍ കൊളംബിയയുടെ ദുരന്ത നായകനുമായി. സുവര്‍ണ കാലഘട്ടത്തിന് നേതൃത്വം നല്‍കിയവര്‍ കളം വിട്ടതോടെ കൊളംബിയ വിസ്മൃതിയിലായി. 16 വര്‍ഷങ്ങള്‍ക്കിപ്പുറം പുതുമഴ കണ്ട പുല്‍നാമ്പ് പോലെ വീണ്ടും കൊളംബിയന്‍ ഉയര്‍ത്തെഴുന്നേല്‍പ്പ്.

ലാറ്റിനമേരിക്കന്‍ ഫുട്ബോളിലെ വന്‍ ശക്തികളായ ബ്രസീലും അര്‍ജന്റീനയും ഉറുഗ്വെയും നിരാശപ്പെടുത്തുമ്പോള്‍ ആധികാരികമാണ് കൊളംബിയയുടെ വിജയങ്ങള്‍. ടീമിന്റെ നട്ടെല്ലായിരുന്ന ഫാല്‍ക്കാവോ പരിക്കേറ്റ് പിന്‍മാറിയെങ്കിലും യുവതാരങ്ങളുടെ കരുത്തിലാണ്  ഈ മുന്നേറ്റം. ജയിംസ് റോഡ്രിഗസും, ക്വിന്റേരയും ക്വാഡ്രാഡോയും മാര്‍ട്ടിനെസുമൊക്കെ ഈ ലോകകപ്പിന്റെ മുഖങ്ങളായി കഴിഞ്ഞു.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close