കൊളംബിയ ജയത്തോടെ തുടങ്ങി

kolambia

ലോകഫുട്ബോളിലെ ഏകാന്തതയുടെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം തകര്‍പ്പന്‍ ജയത്തോടെ കൊളംബിയ ലോകകപ്പിലെ കുതിപ്പിന് തുടക്കം കുറിച്ചു. സോക്രട്ടീസിന്റെ നാട്ടില്‍ നിന്നും പ്രതിരോധ ഫുട്ബോളിന്റെ വീറുമായെത്തിയ ഗ്രീസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കൊളംബിയ തകര്‍ത്തത്. സൂപ്പര്‍താരം റഡമല്‍ ഫാല്‍ക്കാവോ ഇല്ലാത്ത കൊളംബിയ സടകൊഴിഞ്ഞ സിംഹമാണെന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയായി മത്സരം. പാബ്ലോ അല്‍മെര, തിയോഫിലെ ഗുട്ടിയേര ,ജയിംസ് റോഡ്രിഗസ് എന്നിവരാണ് ഗോളുകല്‍ നേടിയത്. പ്രതിരോധ ഫുട്ബോളിലൂടെ കൊളംബിയയെ തകര്‍ക്കാമെന്ന യവനന്‍മാരുടെ മോഹം തുടക്കത്തിലേ പൊളിഞ്ഞു നാലാം മിനുട്ടില്‍ മധ്യ നിരയില്‍ നിന്ന് റോഡ്രിഗസ് നല്‍കിയ നീളന്‍ പാസ് വലതു വിംഗില്‍ സ്വീകരിച്ച ക്വാര്‍ഡാഡോ സമര്‍ത്ഥമായി പന്ത് അര്‍മെരോയ്ക്ക് മറിച്ച് നല്‍കി. ഓടിയെത്തിയ അര്‍മെരോ പന്ത് വലയിലാക്കി. എന്നാല്‍ ഈ സമയത്ത് മൂന്ന് കൊളംബിയന്‍ താരങ്ങള്‍ ഗ്രീസ് പ്രതിരോധത്തിന് പിന്നിലുണ്ടായിരുന്നെങ്കിലും റഫറിയുടെ ഗോള്‍ വിസില്‍ മുഴങ്ങി. എന്നാല്‍ പതിയെ ഉണര്‍ന്ന് കളിച്ച ഗ്രീസ് കൊളംബിയന്‍ പ്രതിരോധത്തിന് ഭീഷണി ഉയര്‍ത്താന്‍ തുടങ്ങി. 45ാം മിനുട്ടില്‍ ഗ്രീസ് ഗോളിനടുത്ത് എത്തിയെങ്കിലും കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഒസ്പിനയുടെ തകര്‍പ്പന്‍ ഡൈവ് ഗോള്‍ നിഷേധിച്ചു.

രണ്ടാം പകുതിയിലും മത്സരത്തിന്റെ നിയന്ത്രണം ഗ്രീസിനായിരുന്നു. എന്നാല്‍ മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല.‌ അതിനിടയില്‍ രണ്ടാം ഗോളും ഗ്രീസ് വലയിലെത്തി. റോഡ്രിഗസ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഗോള്‍. തിയോഫിലെ ഗുട്ടിയേര പന്ത് വലയിലെത്തിക്കുമ്പോള്‍ ഗ്രീസ് ഗോള്‍കീപ്പര്‍ നിസഹായനായി കണ്ടു നിന്നു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ റോഡ്രിഗസും ഗോള്‍ പട്ടികയില്‍ പേരുകൂട്ടിച്ചേര്‍ത്തതോടെ ഗ്രീസിന്റെ പതനം പൂര്‍ണമായി

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close