കൊളംബിയ പ്രീ ക്വാര്‍ട്ടറിലേക്ക്

colambia

തൊണ്ണൂറു മിനുട്ടും ആവേശം വിതറിയ മത്സരത്തില്‍ ഐവറികോസ്റ്റിനെ മറി കടന്ന് കൊളംബിയ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ആഫ്രിക്കന്‍ ശക്തികളെ ഒന്നിനെതിരെ 2 ഗോളിന് തോല്‍പ്പിച്ചാണ് കൊളംബിയ രണ്ടാം ജയം ആഘോഷിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമണത്തിന് തീവ്രത കൂട്ടാന്‍ ദ്രോഗ്ബയെ രംഗത്തിറക്കിയ ഐവറികോസ്റ്റിനെ ഞെട്ടിച്ചാണ് കൊളംബിയ ലീഡെടുത്തത്. 64ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നും തകര്‍പ്പന്‍ ഹെഡറിലൂടെയാണ് ജെയിംസ് റോഡ്രിഗസ് ആദ്യ ഗോള്‍ കുറിച്ചത്. കഴിഞ്ഞ മത്സരത്തിലും റോഡ്രിഗസ് ഗോള്‍ നേടിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും ആഫ്രിക്കന്‍ ടീമിന് തിരിച്ചടിയേറ്റു. 70ാം മിനുട്ടില്‍ മൂന്ന് കൊളംബിയന്‍ താരങ്ങള്‍ ചേര്‍ന്ന് നടത്തിയ പ്രത്യാക്രമണം തടയാന്‍ ഐവറി കോസ്റ്റിന് കഴിഞ്ഞില്ല. ആഫ്രിക്കന്‍ പ്രതിരോധം വെട്ടിച്ച് മുന്നേറിയ യുവാന്‍ ക്വിന്റേറോ പന്ത് വലയിലാക്കി. എന്നാല്‍ മൂന്ന് മിനുട്ടിനകം തിരിച്ചടിച്ച് ഐവറികോസ്റ്റ് മത്സരത്തിലേക്ക് തിരിച്ചു വന്നു. കൊളംബിയന്‍ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ ഗര്‍വീഞ്ഞോ ഗോളിയേയും മറികടന്ന് ലക്ഷ്യത്തിലേക്ക് തൊടുത്തു. സമനില ഗോളിനായി ദ്രോഗ്ബയും സംഘവും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.

ജയം ലക്ഷ്യമിട്ടിറങ്ങിയ ഇരു ടീമുകളും തുടക്കം മുതല്‍ എതിര്‍പോസ്റ്റിലേക്ക് മുന്നേറിക്കൊണ്ടിരുന്നു. നിരവധി അവസരങ്ങളാണ് ഇരു കൂട്ടര്‍ക്കും വീണ് കിട്ടിയത്. മത്സരത്തില്‍ കൂടുതല്‍ മേധാവിത്വം പുലര്‍ത്തിയ ഐവറികോസ്റ്റിന് ഒരു ഡസനിലേറെ അവസരങ്ങളാണ് ലഭിച്ചത്. ജയത്തോടെ 2 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുമായി കൊളംബിയ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close