കോടതിയുടെ അധികാരം നിയമസഭ പ്രയോഗിക്കണ്ട : സുപ്രീംകോടതി

sc of india

കോടതി വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കണ്ടെത്തിയ കാര്യം മുന്‍കരുതല്‍ തത്വവും മറ്റും ചൂണ്ടിക്കാട്ടി മറികടക്കാന്‍ നിയമസഭകള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. മുല്ലപ്പെരിയാര്‍ കേസിന്റെ സുപ്രധാന വിധി പ്രഖ്യാപിക്കവേ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൊതു സമൂഹത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി എന്ന് അവകാശപ്പെട്ട് നിയമസഭയ്ക്ക് കോടതിയുടെ അധികാരം പ്രയോഗിക്കാന്‍ പറ്റില്ല. കോടതികള്‍ക്ക് മാത്രമേ കോടതിയുടെ കണ്ടെത്തല്‍ മാറ്റാനോ പുനപ്പരിശോധിക്കാനോ അധികാരമുള്ളൂ എന്ന എന്ന ഭരണഘടനാ തത്വത്തിന് വിരുദ്ധമായിട്ടാണ് കേരള നിയമസഭ പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ജുഡീഷ്യറി എന്നിവയുടെ അധികാരങ്ങളിലെ വ്യത്യാസങ്ങള്‍ ദീര്‍ഘമായി വിശദീകരിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യപ്രകാരം 2006ലെ ഭേതഗതി നിയമത്തിലൂടെ കേരള നിയമസഭ സുപ്രീംകോടതിയുടെ അന്തിമ വിധി മറികടന്നുവെന്നു കോടതി പറഞ്ഞു.

സംസ്ഥാനങ്ങള്‍ തമ്മിലോ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലോ ഉള്ള തര്‍ക്കം നിയമനിര്‍മ്മാണത്തിലൂടെ മറികടക്കുന്നത് ഭരണഘടന വിലക്കുന്നു. 131-ആം അനുച്ഛേദപ്രകാരം തര്‍ക്കം പരിഹരിക്കുന്നതിനുള്ള അധികാരം സുപ്രീംകോടതിക്കാണ്.32-ആം അനുച്ഛേദം അനുസരിച്ച് 2006-ല്‍ കോടതി പുറത്തിറക്കിയ വിധി രണ്ട് സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close