കോടിയാട്ടുകരയില്‍ പുതിയ പള്ളിയോടം പണി തുടങ്ങി

ജാതിമതങ്ങള്‍ക്കതീതമായ കൂട്ടായ്മയില്‍ കോടിയാട്ടുകരയില്‍ പുതിയ പള്ളിയോടത്തിന്റെ പണികള്‍ ആരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മാലിപ്പുരയില്‍ താഴമണ്‍മഠം കൊച്ചുതന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. പിന്നീട് ശില്പി അയിരൂര്‍ ചെല്ലപ്പന്‍ ആചാരി പണിക്ക് തുടക്കമിട്ടു. മകന്‍ സതീഷ് ആചാരിയും ഒപ്പമുണ്ട്.
പള്ളിയോട സേവാ ട്രസ്റ്റാണ് പുതിയ പള്ളിയോടം പണിയുന്നത്. ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ അനൂപ്രാജ്, സെക്രട്ടറി കെ.ആര്‍.മുരളീധരന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാല്പത്തിഒന്നേകാല്‍ കോല്‍ നീളത്തില്‍ 60 അംഗുലം ഉടമയും 17 അടി അമരപ്പൊക്കവുമുള്ള ബി ബാച്ച് പള്ളിയോടമാണ് പണിയുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമുള്ള ട്രസ്റ്റിനാണ് നിര്‍മാണച്ചുമതല. ഒമ്പതുമാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 40 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. ഏപ്രില്‍ 20ന് ഉളികുത്ത് ചടങ്ങ് നടത്തിയിരുന്നു.
നിലവില്‍ കോടിയാട്ടുകരയ്ക്ക് പള്ളിയോടമുണ്ട്. പഴക്കം ചെന്നതിനാലാണ് പുതിയത് പണിയുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close