കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ സംശയം: ആന്‍റണി

കേരളത്തില്‍ മുസ്ലീം, നായര്‍ വിഭാഗങ്ങളോട് കോണ്‍ഗ്രസ് നേതൃത്വം പുലര്‍ത്തുന്ന ആഭിമുഖ്യത്തിന് എകെ ആന്റണിയുടെ പരോക്ഷ വിമര്‍ശനം. കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് എകെ ആന്റണി. പ്രത്യേക സമുദായങ്ങളോടും സംഘടനകളോടും പരിഗണനയെന്ന് ചിലര്‍ സംശയിക്കുന്നു. തുല്യ നീതിയാണ് കോണ്‍ഗ്രസിന്റെ നയം. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന സികെജി അനുസ്മരണ യോഗത്തിലാണ് ആന്റണി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിന്റെ മതേതരത്വ നയങ്ങളില്‍ വ്യതിയാനം സംഭവിയ്ക്കുന്നെന്ന തരത്തിലായിരുന്നു ആന്ററിണയുടെ പരമാര്‍ശം. സംസ്ഥാന നേതൃത്വത്തിനും സര്‍ക്കാരനും എതിരെ ഒളിയമ്പ് എയ്തുകൊണ്ടുള്ള പ്രസ്താവനകളാണ് ആന്റണി നടത്തിയത്.

കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട് അവര്‍ക്കത് ഉള്‍ക്കൊള്ളനാകുന്നില്ല. എല്ലാവര്‍ക്കും തുല്യനീതിയെന്ന കോണ്‍ഗ്രസ് നയം നടപ്പാക്കുന്നുണ്ടോയെന്ന ജനങ്ങള്‍ സംശയിക്കുന്നു. പ്രത്യേക സമുദായങ്ങളോടുള്ള ആഭിമുഖ്യമാണ് ഇത്തരത്തിലൊരു സംശയം ഉണ്ടാകുന്നതിന് കാരണമെന്നും ആന്റണി പറഞ്ഞു. ന്യൂനപക്ഷ പ്രീണന നയങ്ങള്‍ സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും കേരളത്തിലേയ്ക്ക് വര്‍ഗീയ ശക്തികളെ കടന്നു വരാന്‍ അനുവദിയ്ക്കരുതെന്നും ആന്റണി. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ കേരളം വര്‍ഗീയതയിലേക്ക് കൂപ്പുകുത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close