കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയായി –

pc_chacko

കോണ്‍ഗ്രസ് മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പാര്‍ട്ടി നിശ്ചയിച്ചു. വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗമാണ് സ്‌ക്രീനിങ് കമ്മിറ്റി സമര്‍പ്പിച്ച പട്ടിക അതേപടി അംഗീകരിച്ചത്. തൃശൂര്‍, ചാലക്കുടി സീറ്റുകള്‍ വച്ചുമാറാന്‍ തീരുമാനിച്ചതാണ് അവസാനഘട്ടത്തിലുണ്ടായ ഏക മാറ്റം. ഇതനുസരിച്ച് കെ.പി ധനപാലന്‍ തൃശൂരിലും പി.സി ചാക്കോ ചാലക്കുടിയിലും മത്സരിക്കും. ഈ രണ്ട് മണ്ഡലത്തിന്റെ കാര്യത്തില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനമുണ്ടായത്.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ് കാസര്‍കോട്ടും, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇടുക്കിയിലും ആലത്തൂരില്‍ കെ.എസ് ഷീബയുമാണ് സ്ഥാനാര്‍ഥികള്‍. പി.ടി തോമസും, പീതാംബരക്കുറുപ്പുമാണ് സീറ്റ് ലഭിക്കാതെ പോയ സിറ്റിങ് എം.പിമാര്‍. ഇതില്‍ ആര്‍.എസ്.പിക്ക് കൊല്ലം കൊടുത്തതോടെയാണ് പീതാംബരക്കുറുപ്പിന് സീറ്റ് നഷ്ടമായത്. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ സഭാനേതൃത്വവുമായി ഇടഞ്ഞതാണ് പി.ടിക്ക് തിരിച്ചടിയായത്. പി.ടി തോമസിനെ ഒഴിവാക്കിയതോടെ അദ്ദേഹം 32 കാരനായ ഡീന്റെ പേര് ഇടുക്കിയിലേക്ക് നിര്‍ദേശിക്കുകയായിരുന്നു.

15-t-siddique200

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ടി.സിദ്ദിഖിനും ചിറ്റൂര്‍-തത്തമംഗലം നഗരസഭാധ്യക്ഷയായ ഷീബയ്ക്കും ഒപ്പം ആറ്റിങ്ങലില്‍ മത്സരിക്കുന്ന മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണയ്ക്കും ഇത് ലോക്‌സഭയിലേക്ക് കന്നിയങ്കമാണ്.

 

സ്ഥാനാര്‍ഥി പട്ടിക വൈകിട്ട് എ.ഐ.സി.സി ഔദ്യോഗികമായി പുറത്തിറക്കും:

സ്ഥാനാര്‍ഥി പട്ടിക
തിരുവനന്തപുരം-ശശി തരൂര്‍
ആറ്റിങ്ങല്‍-ബിന്ദുകൃഷ്ണ
പത്തനംതിട്ട-ആന്റോ ആന്റണി
മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്
ആലപ്പുഴ-കെ.സി വേണുഗോപാല്‍
എറണാകുളം-കെ.വി തോമസ്
ചാലക്കുടി-പി.സി ചാക്കോ
തൃശൂര്‍-കെ.പി ധനപാലന്‍
ഇടുക്കി-ഡീന്‍ കുര്യാക്കോസ്
ആലത്തൂര്‍ – കെ.എസ്. ഷീബ,
കോഴിക്കോട്-എം.കെ രാഘവന്‍
വയനാട് – എം.ഐ. ഷാനവാസ്,
വടകര-മുല്ലപ്പള്ളി രാമചന്ദ്രന്‍
കണ്ണൂര്‍-കെ. സുധാകരന്‍
കാസര്‍കോട് – ടി. സിദ്ദിഖ്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close