കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ന് തുടങ്ങും

കായികലോകം ഇനി ഗ്ലാസ്‌ഗോയിലേയ്ക്ക്. 11ദിവസം നീളുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ന് തുടങ്ങും. ഇന്ന് ഉദ്ഘാടനച്ചടങ്ങ് മാത്രമാണ് ഉള്ളത്. ഷൂട്ടിങ് താരം വിജയ് കുമാറാണ് ഇന്ത്യന്‍പതാകവാഹകന്‍. മല്‍സരങ്ങള്‍ നാളെ തുടങ്ങും.

ഇന്ത്യന്‍സമയം രാത്രി പന്ത്രണ്ടരക്കാണ് ഉദ്ഘാടനച്ചടങ്ങ്. ഗ്ലാസ്‌ഗോയുടെ വൈവിധ്യവും ആതിഥ്യമര്യാദയും വിളിച്ചോതുന്ന ഉദ്ഘാടനച്ചടങ്ങില്‍ 71 രാജ്യങ്ങളില്‍ നിന്നുള്ള 4,500 അത്ïീറ്റുകളുടെ മാര്‍ച്ച് പാസ്റ്റ് നടക്കും. മാര്‍ച്ച് പാസ്റ്റില്‍ ഷൂട്ടിങ് താരം വിജയ് കുമാര്‍ ഇന്ത്യയുടെ പതാകയേന്തും. ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ ജേതാവാണ് വിജയ് കുമാര്‍. ഇന്ത്യയില്‍ നിന്ന് 215 കായികതാരങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. 17 ഇനങ്ങളില്‍ 14 ഇനങ്ങളിലാണ് ഇന്ത്യ മല്‍സരിക്കുക.

കഴിഞ്ഞ തവണ ഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയ ഇന്ത്യ മെഡല്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തെത്തിയിരുന്നു. ഗെയിംസ് വില്ലേജില്‍ കഴിയുന്ന ഇന്ത്യന്‍ താരങ്ങളെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. മല്‍സരങ്ങള്‍ തുടങ്ങുന്ന ആദ്യദിനം ആറിനങ്ങളില്‍ മെഡല്‍ ജേതാക്കളെ നിശ്ചയിക്കും. ഇതില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷ ഭാരോദ്വഹനത്തിലാണ്. ഉസൈന്‍ ബോള്‍ട്ടും മോഫറയും ഉള്‍പ്പെടുന്ന വന്‍താരനിര ഇക്കുറി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗ്ലാമര്‍ കൂട്ടുമെന്ന കണക്കുകൂട്ടലിലാണ് ആതിഥേയര്‍

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close