കോമണ്‍വെല്‍ത്ത് ഹോക്കി: ഇന്ത്യ ഫൈനലില്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ഹോക്കി സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെ 3-2 ന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു. നാളെ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

ആദ്യം ന്യൂസിലന്‍ഡ് 2-0 ന് മുന്നിലായിരുന്നെങ്കിലും ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ആകാശ്ദീപ് സിങ്, രമണ്‍ദീപ് സിങ്, രുപീന്ദര്‍പാല്‍ സിങ് എന്നിവരാണ് ഇന്ത്യക്കുവേണ്ടി ഗോളുകള്‍ നേടിയത്. അതേസമയം, സൈമണ്‍ ചില്‍ഡ്, നിക്ക് ഹെയ്ഗ് എന്നിവര്‍ ന്യൂസിലന്‍ഡിനു വേണ്ടി സ്‌കോര്‍ ചെയ്തു.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ചില്‍ഡിലൂടെ ന്യൂസിലന്‍ഡ് അവരുടെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് പതിനെട്ടാം മിനിട്ടില്‍ കോര്‍ണര്‍ ഹിറ്റിലൂടെ ഹെയ്ഗ് രണ്ടാമത്തെ ഗോളും നേടി, ടീമിന് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ 28 മിനിട്ടിലെ രുപീന്ദറിന്റെ സ്‌ട്രോക്ക് ഇന്ത്യക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തു. 42-ാം മിനിട്ടിലെ രമണ്‍പ്രദീപിന്റെ ഹിറ്റിലൂടെ ഇന്ത്യ സമനില കരസ്ഥമാക്കി. തുടര്‍ന്ന് അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ആകാശ്ദീപില്‍ നിന്ന് ഇന്ത്യയുടെ വിജയഗോളും പിറന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close