കോയിപ്രം പള്ളിയോടം: നിര്‍മ്മാണം പൂര്‍ത്തിയായി

കോഴഞ്ചേരി: നീരണിയല്‍കര്‍മ്മത്തിനായി കോയിപ്രം പള്ളിയോടനിര്‍മ്മാണം പൂര്‍ത്തിയായി. കോയിപ്രം 569-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയില്‍ എ ബാച്ചിലാണ് പുതിയ പള്ളിയോടം നിര്‍മ്മിച്ചത്. നാല്പത്തിയേഴേകാല്‍ കോല്‍ നീളവും 64 അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുള്ള പള്ളിയോടത്തിന്റെ നിര്‍മ്മാണത്തിന് ആടയാഭരണങ്ങളില്ലാതെ 51 ലക്ഷം രൂപ ചെലവായി. 750 ക്യുബിക് അടി തടിയുപയോഗിച്ച് നിര്‍മ്മിച്ച പള്ളിയോടത്തില്‍ 350 കിലോ ഇരുമ്പ് ഉപയോഗിച്ചിട്ടുണ്ട്.
പള്ളിയോടശില്പി അയിരൂര്‍ ചെല്ലപ്പനാചാരിയും മകന്‍ സന്തോഷും േചര്‍ന്നാണ് പള്ളിയോടം നിര്‍മ്മിച്ചത്. പള്ളിയോടത്തിന്റെ ഇരുമ്പ്, പിത്തള പണികള്‍ ചെന്നിത്തല കാരാഴ്മ ഭാസ്‌കരനാചാരിയാണ് പൂര്‍ത്തിയാക്കിയത്. ആലപ്പുഴ വിജയനും സംഘവുമാണ് തടികള്‍ അറത്ത് പള്ളിയോടത്തിനായി നല്‍കിയത്. നീരണിയിക്കലിന് മുമ്പായി ബുധനാഴ്ച തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് സുബ്രഹ്മണ്യന്‍ നാരായണന്‍ ഭട്ടതിരി നിലവിലെ പള്ളിയോടത്തില്‍നിന്ന് ചൈതന്യമാവാഹിച്ച് പുതിയതിലേക്ക് പകരുമെന്ന് കരയോഗം സെക്രട്ടറി പി.ആര്‍.വേണുഗോപാലപിള്ള, പള്ളിയോട പ്രതിനിധി എസ്.ശ്രീരാജ്, ഭാരവാഹികളായ കെ.കെ.ജനാര്‍ദ്ദനന്‍പിള്ള, സി.ആര്‍.രാജ്കുമാര്‍, സി.കെ.ദിവാകരന്‍ പിള്ള എന്നിവര്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close