ക്രൊയേഷ്യന്‍ ഗോള്‍ മഴയില്‍ കാമറൂണ്‍ ഒലിച്ചുപോയി

cro cam

ആദ്യ മത്സരത്തില്‍ ബ്രസീലിനെ വിറപ്പിച്ചത് വെറുതെയായിരുന്നില്ലെന്ന് കാമറൂണ്‍ തെളിയിച്ചു. ഗോള്‍ മഴ തീര്‍ത്ത ക്രൊയേഷ്യക്കാര്‍ ഒന്നിനു പിറകെ ഒന്നായി നാല് തവണയാണ് കാമറൂണിന്റെ വല ചലിപ്പിച്ചത്. മരിയോ മന്‍സൂക്കിച്ച് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഇവിക ഒലിച്ച് പെരിസിച്ച് എന്നിവരും ലക്ഷ്യം കണ്ടു. 11ാം മിനുട്ടിലായിരുന്നു കാമറൂണിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട ആദ്യ ഗോള്‍ പെരിസിച്ച് നല്‍കിയ പാസ് ഒലിച്ച് വലയിലെത്തിച്ചു. ഗോള്‍ നേടിയതോടെ ക്രൊയേഷ്യ ആക്രമണം ശക്തമാക്കിയെങ്കിലും കാമറൂണ്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടു. എന്നാല്‍ 40ാം മിനുട്ടില്‍ അലക്സ് സോംഗ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ആഫ്രിക്കന്‍ സിംഹങ്ങളുടെ സടകൊഴിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പെരിസിച്ച് ലീഡുയര്‍ത്തി. ആദ്യ മത്സരം നഷ്ടപ്പെട്ട് ടീമില്‍ തിരിച്ചെത്തിയ മരിയോ മന്‍സൂക്കിച്ചിന്റെ ഊഴമായിരുന്നു പിന്നീട്. 12 മിനുട്ടിനിടെ രണ്ട് തവണ വല ചലിപ്പിച്ച് മന്‍സൂക്കിച്ച് ആഫ്രിക്കന്‍ പതനം പൂര്‍ണമാക്കി. 61ാം മിനുട്ടിലും 73ാം മിനുട്ടിലുമായിരുന്നു മന്‍സൂക്കിച്ചിന്റെ ഗോള്‍. ആദ്യ മത്സരത്തില്‍ മെക്സിക്കോയോടും തോറ്റ കാമറൂണ്‍ ഇതോടെ ലോകകപ്പില്‍ നിന്നും പുറത്തായി. ജയത്തോടെ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്തി. അടുത്ത മത്സരത്തില്‍ മെക്സിക്കോയെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനാകും

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close