ഖുശ്‌വന്ത് സിങ്ങ് അന്തരിച്ചു

KHUSHVANTH SINGHലോകപ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിങ്ങ് (99) അന്തരിച്ചു. ഡല്‍ഹിയിലെ സുജന്‍ സിങ്ങ് പാര്‍ക്കിലെ വസതിയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. ദി കമ്പിനി ഓഫ് വിമണ്‍ , ബറിയല്‍ അറ്റ് ദി സീ, ഡെത്ത് അറ്റ് മൈ ഡോര്‍ സ്‌റ്റെപ്‌സ്, എ ഹിസ്റ്ററി ഓഫ് സിഖ്‌സ്, ബ്ലാക്ക് ജാസ്മിന്‍ , ട്രാജഡി ഓഫ് പഞ്ചാബ്, ഡല്‍ഹി: എ നോവല്‍ , വീ ഇന്ത്യന്‍സ്, ദി സണ്‍സെറ്റ് ക്ലബ്, പാരഡൈസ് ആന്‍ഡ് അതര്‍ സ്റ്റോറീസ് എന്നിവയാണ് പ്രധാനകൃതികള്‍ . ട്രൂത്ത് ലവ് അന്‍ഡ് എ ലിറ്റില്‍ മാലിസ് ആണ് ആത്മകഥ.
ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ, നാഷണല്‍ ഹെറാള്‍ഡ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവയുടെ എഡിറ്ററും യോജനയുടെ സ്ഥാപക എഡിറ്ററുമായിരുന്നു. 1980 മുതല്‍ 1986 വരെ രാജ്യസഭാംഗമായിരുന്നു. 1974-ല്‍ പത്മഭൂഷണ്‍ നല്‍കി ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 2007-ല്‍ പത്മവിഭൂഷനും. ട്രെയിന്‍ ടു പാകിസ്താനാണ് ഏറ്റവും പ്രശസ്തമായ കൃതി. KHUSHVANTH 2

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close