ഗംഭീര്‍ അച്ഛനായി

gambhir

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ അച്ഛനായി. മെയ്ദിനത്തില്‍ വൈകിട്ടോടെയാണ് ഗംഭീറിന്റെ നടാഷ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗംഭീറിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി ട്വിറ്ററിലൂടെ അറിയിച്ചതാണിക്കാര്യം. ഗംഭീറിനെയും നടാഷയെയും അഭിനന്ദിക്കുകയും മകളെ നൈറ്റ് റൈഡേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുമാണ് വെങ്കി ട്വിറ്ററില്‍ പോസ്റ്റിട്ടത്. ഐപിഎല്‍ ഏഴാം സീസണില്‍ നൈറ്റ് റൈഡേഴ്സിന് മോശം തുടക്കമായിരുന്നു. അഞ്ചില്‍ രണ്ടു മല്‍സരങ്ങള്‍ മാത്രമാണ് അവര്‍ ജയിച്ചത്. ടീമിന്റെ പ്രകടനം മോശമായതിന് പുറമെ വ്യക്തിഗത പ്രകടനവും മോശമായത് ഗംഭീറിനെ അസ്വസ്ഥനാക്കിയിരുന്നു. ആദ്യ മൂന്നു മല്‍സരങ്ങളിലും റണ്‍സെടുക്കാതെ പുറത്തായ ഗംഭീര്‍ അഞ്ചാമത്തെ മല്‍സരത്തില്‍ 44 റണ്‍സെടുത്ത് ഫോം വീണ്ടെടുക്കുന്നതിന്റെ സൂചന നല്‍കിയിട്ടുണ്ട്. മകളുടെ ജനനം ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് ഗംഭീറും ആരാധകരും ടീം മാനേജ്മെന്റും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close