ഗണേഷിനോട് കാണിച്ചത് ചതി: ആര്‍. ബാലകൃഷ്ണപിള്ള

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യുഡിഎഫ് നേതൃത്വത്തിനും എതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍. ബാലകൃഷ്ണപിള്ള. കുടുംബവഴക്കിന്റെ പേരില്‍ ഗണേഷ്‌കുമാറിന്റെ പേരില്‍ കേസെടുത്തതും രാജി എഴുതി വാങ്ങിയതും ചതിയാണെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. യുഡിഎഫിനോട് ഇനി മന്ത്രിസ്ഥാനം ആവശ്യപ്പെടില്ലെന്നും നേതൃയോഗത്തിനു ശേഷം പിള്ള വ്യക്തമാക്കി. ഗണേഷിന്റെ മന്ത്രിസഭാ പുനപ്രവേശന വിഷയം ചര്‍ച്ച ചെയ്യാനാണ് കേരള കോണ്‍ഗ്രസ് ബി നേതൃയോഗം ചേര്‍ന്നത്. മന്ത്രിസഭാ പുനസംഘടന വൈകിക്കുന്ന യുഡിഎഫ് നിലപാടിനെ ബാലകൃഷ്ണപിള്ള രൂക്ഷമായി വിമര്‍ശിച്ചു. ഇനി ഗണേഷിനു വേണ്ടി മന്ത്രിസ്ഥാനം ആവശ്യപ്പെടില്ല. യുഡിഎഫിലെ ആര്‍ക്കും അറിയാത്ത കാര്യമല്ല ഇത്. മുഖ്യമന്ത്രി വാക്കുപാലിക്കുന്ന ആളാണെങ്കില്‍ മന്ത്രിസ്ഥാനം നല്‍കും. മന്ത്രിസ്ഥാനം ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തെന്നു പറയുന്നത് മര്യാദകേടാണ് കുടുംബവഴക്കിന്റെ പേരില്‍ ഗണേഷ്‌കുമാറിനെതിരേ കേസെടുത്ത കാര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ശക്തമായ ഭാഷയിലാണ് പിള്ള വിമര്‍ശിച്ചത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടന്നത് വലിയ ചതിയാണെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു വൈദ്യുതി ചാര്‍ജ് വര്‍ധന കേരളത്തെ മുടിക്കും. റെഗുലേറ്ററി കമ്മിഷന്റെ നടപടി തോന്ന്യാസമാണ്. സ്‌കൂളുകള്‍ അനുവദിച്ചപ്പോഴും തന്നോടും പാര്‍ട്ടിയോടും ആലോചിച്ചില്ല. ജനകീയ വിഷയങ്ങളെക്കാള്‍ ചാരായ ഷാപ്പുകളുടെ കാര്യത്തിലാണ് സര്‍ക്കാരിന് താത്പര്യം. യുഡിഎഫ് യോഗം എന്തു തീരുമാനിച്ചാലും ബാര്‍ വിഷയത്തില്‍ കോടതി പറയുന്നത് അനുസരിക്കേണ്ടി വരുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി ആഘോഷം കോട്ടയം തിരുനക്കര മൈതാനത്ത് നടത്താനും സംസ്ഥാന സമിതി തീരുമാനിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close