ഗവര്‍ണര്‍മാര്‍ മാറിയേക്കും

governer

യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാന്‍ കേന്ദ്രനീക്കം. കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത്ത് ഉള്‍പ്പെടെയുള്ള ഗവര്‍ണര്‍മാരോട്​ രാജിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് സൂചന. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ എന്നീ ഗവര്‍ണര്‍മാരും രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍മാരില്‍ ഉള്‍പ്പെടും.

ഗുജറാത്ത്, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയും ഒഴിവാക്കാന്‍ കേന്ദ്രതലത്തില്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാക്കാലുള്ള നിര്‍ദ്ദേശം ഗവര്‍ണര്‍മാര്‍ നിരസിച്ചുവെന്നാണ് സൂചന. നിര്‍ദ്ദേശം എഴുതി നല്‍കണമെന്ന് ഗവര്‍ണര്‍ ശങ്കരനാരായണന്‍ ആവശ്യപ്പെട്ടു. മൂന്നു മാസം മുമ്പാണ് ഷീലാ ദീക്ഷിത് കേരളാ ഗവര്‍ണറായി ചുമതലയേറ്റത്. മുമ്പ് എന്‍.ഡി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മാറ്റിയിരുന്നു. ഇതിനെതിരെ കോടതിയില്‍ എത്തിയ കേസില്‍ ഗവര്‍ണര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളികളല്ല എന്ന നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഗവര്‍ണര്‍മാരെ നീക്കാനുള്ള മാനദണ്ഡങ്ങളും സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close